അ​റു​പ​ത് ശ​ത​മാ​നം പേ​രും മാ​സ്ക് ധ​രി​ക്കു​ന്നി​ല്ല; കേ​ര​ളം അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് സു​പ്രീം​കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം
Friday, November 27, 2020 3:11 PM IST
ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ല്‍ കേ​ര​ളം അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് സു​പ്രീം​കോ​ട​തി. രാ​ജ്യ​ത്തെ സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​ണ്. കേ​ന്ദ്ര-സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സ് അ​ശോ​ക് ഭൂ​ഷ​ൻ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് നി​ര്‍​ദേ​ശി​ച്ചു.

നി​ല​വി​ലെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പൊ​തു​സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​ക്കൊ​ണ്ടാ​ണ് സു​പ്രീം​കോ​ട​തി നി​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി​യ​ത്. രാ​ജ്യ​ത്ത് പ​ല​യി​ട​ത്തു​മാ​യി പ​ല​ത​രം ഉ​ത്സ​വ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്. എ​ന്നാ​ൽ 60 ശ​ത​മാ​നം ആ​ളു​ക​ളും മാ​സ്ക് ധ​രി​ക്കു​ന്നി​ല്ല. 30 ശ​ത​മാ​നം പേ​ര്‍ മാ​സ്‌​ക് ശ​രി​യാ​യി ധ​രി​ക്കാ​തെ, തൂ​ക്കി​യി​ടു​ന്ന പ്ര​വ​ണ​ത​യും കാ​ണു​ന്നു​ണ്ട്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കു​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളൊ​ന്നും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി പ​റ​ഞ്ഞു.

കേ​ര​ളം ഉ​ൾ​പ്പ​ടെ രാ​ജ്യ​ത്തെ പ​ത്ത് സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​വി​ഡ് വ്യാ​പ​നം ഗു​രു​ത​ര​മാ​ണെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. അ​തി​നി​ടെ, ഗു​ജ​റാ​ത്തി​ലെ രാ​ജ്കോ​ട്ടി​ൽ കൊ​വി​ഡ് രോ​ഗി​ക​ൾ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ സു​പ്രീം​കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ഇ​ത്ത​രം ദാ​രു​ണ​മാ​യ സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും ദു​ര​ന്ത​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ സ​ർ​ക്കാ​രു​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്കു​ന്നി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഗു​ജ​റാ​ത്ത് ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ല്‍​ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര​സ​ർ​ക്കാ​രും ഗു​ജ​റാ​ത്ത് സ​ർ​ക്കാ​രും ചൊ​വ്വാ​ഴ്ച റി​പ്പോ​ർ​ട്ട് ന​ൽ​കാ​നും സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.