ദേ​ശീ​യ പ​ണി​മു​ട​ക്ക് 26ന്; ​ആ​ശ​ങ്ക​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ
Monday, November 23, 2020 5:21 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന അ​ഖി​ലേ​ന്ത്യാ പ​ണി​മു​ട​ക്ക് ദി​വ​സ​മാ​യ 26ന് ​ന​ട​ക്കു​ന്ന നെ​റ്റ് പ​രീ​ക്ഷ​യി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ശ​ങ്ക​യി​ൽ. പ​ണി​മു​ട​ക്ക് പൊ​തു ഗ​താ​ഗ​ത​ത്തെ ബാ​ധി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യതോടെ പ​രീ​ക്ഷ​യെ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യാ​ത്രാ സൗ​ക​ര്യ​വും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​മൊ​രു​ക്ക​ണ​മെ​ന്നു ആവശ്യമുയർന്നു. എ​ന്നാ​ൽ സ​ർ​ക്കാ​ർ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

26ന് രാ​വി​ലെ​യും ഉ​ച്ച​ക​ഴി​ഞ്ഞു​മാ​ണ് നെ​റ്റ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും പ​രീ​ക്ഷാ സെ​ന്‍റ​റു​ക​ളു​മു​ണ്ട്. എ​ല്‍​ഡി​എ​ഫ്, യു​ഡി​എ​ഫ് അ​നു​കൂ​ല ട്രേ​ഡ് യൂ​ണി​യ​നു​ക​ള്‍ പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പൊ​തു വാ​ഹ​ന​ഗ​താ​ഗ​തം നി​ശ്ച​ല​മാ​കും.

ദേശീയ തൊഴിലാളി സംഘടനകളുടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ണി​മു​ട​ക്ക്. പൊ​തു​മേ​ഖ​ലാ ബാ​ങ്ക് ജീ​വ​ന​ക്കാ​രും മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ര്‍ പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.