യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യാ​വാ​ൻ ട്രം​പ് ക്ഷ​ണി​ച്ചി​രു​ന്ന​താ​യി നി​ക്കി ഹാ​ലേ
Monday, October 26, 2020 5:32 AM IST
ഫി​ലാ​ഡ​ൽ​ഫി​യ: യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് 2016ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ശേ​ഷം ഡോ​ണ​ൾ​ഡ് ട്രം​പ് ത​ന്നെ ക്ഷ​ണി​ച്ചി​രു​ന്ന​താ​യി ഇ​ന്ത്യ​ൻ വം​ശ​ജ​യും യു​എ​ൻ അം​ബാ​സ​ഡ​റു​മാ​യി​രു​ന്ന നി​ക്കി ഹാ​ലേ.

നോ​റി​ഷ് ടൗ​ണി​ൽ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​ണ് ഹേ​ലി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്ത​ത്. 2016ൽ ​ട്രം​പി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ശേ​ഷം റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി ആ​സ്ഥാ​ന​ത്തു​നി​ന്ന് അ​ന്നു സൗ​ത്ത് ക​രോ​ളി​ന ഗ​വ​ർ​ണ​റാ​യി ത​നി​ക്ക് ഫോ​ൺ സ​ന്ദേ​ശം ല​ഭി​ച്ചു. ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ൽ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ക്ഷ​ണ​മാ​യി​രു​ന്നു അ​ത്.

എ​ന്നാ​ൽ, സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ത​നി​ക്കു ക​ഴി​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി. പി​ന്നീ​ട്, യു​എ​ന്നി​ലെ യു​എ​സ് അം​ബാ​സ​ഡ​റാ​ക്കി​യെ​ന്നും അ​വ​ർ വെ​ളി​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.