കോവിഡ്: ഓ​ണ​ക്കാ​ല​ത്ത് ജാ​ഗ്ര​ത കു​റ​വു​ണ്ടാ​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി
Monday, October 19, 2020 7:08 PM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്ത് ജാ​ഗ്ര​ത കു​റ​വു​ണ്ടാ​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഓ​ണ​ത്തി​ന് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ൽ വ്യാ​പ​ക​മാ​യി ഇ​ള​വു​ക​ൾ ന​ൽ​കി​യെ​ന്ന വാ​ർ​ത്ത തെ​റ്റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​റ്റ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് എ​ന്ന പോ​ലെ ചെ​റി​യ ഇ​ള​വു​ക​ൾ ന​ൽ​കു​ക​യും കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളും ഓ​ണ​ക്കാ​ല​ത്ത് ന​ൽ​കി​യി​രു​ന്നു. ക​ട​ക​ളു​ടെ വ​ലി​പ്പം അ​നു​സ​രി​ച്ച് വേ​ണം ഉ​പ​ഭോ​ക്താ​ക്ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​നെ​ന്നും അ​നു​മ​തി ന​ൽ​കാ​വു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം ക​ട​യു​ടെ പു​റ​ത്ത് പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ഓ​ണ​ക്കാ​ല​ത്ത് രാ​ത്രി ഒ​ൻ​പ​ത് വ​രെ മാ​ത്ര​മാ​ണ് ക​ട​ക​ൾ​ക്ക് പ്ര​വ​ർ​ത്ത​ന അ​നു​മ​തി ന​ൽ​കി​യ​ത്. മാ​ളു​ക​ൾ​ക്കും ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ​ക്കും അ​നു​മ​തി ന​ൽ​കി​യി​ട്ടും ഹോം ​ഡെ​ലി​വ​റി പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം എ​ന്നും നി​ർ​ദേ​ശി​ച്ചു.

കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് കൂ​ട്ടം​കൂ​ടി​യു​ള്ള ഓ​ണ​ഘോ​ഷം പാ​ടി​ല്ലെ​ന്ന് പ​ല​വ​ട്ടം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ടു​ക​യും അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു. ഡി​ജി​പി​യും ചീ​ഫ് സെ​ക്ര​ട്ട​റി​യും ഇ​ക്കാ​ര്യം ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

ഓ​ണ​ക്കാ​ല​ത്ത് പോ​ലീ​സ് ക​ർ​ശ​ന നി​രീ​ക്ഷ​ണം ന​ട​ത്തു​ക​യും ജാ​ഗ്ര​ത പാ​ലി​ക്കു​ക​യും ചെ​യ്തു. ഓ​ണ​ക്കാ​ല​ത്ത് ശ​ക്ത​മാ​യി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നാ​ണ് ഇ​തെ​ല്ലാം കാ​ണി​ക്കു​ന്ന​ത്. അ​തി​നോ​ട് മി​ക​ച്ച സ​ഹ​ക​ര​ണം ജ​ന​ങ്ങ​ളി​ൽ നി​ന്ന് ഉ​ണ്ടാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.