ലൂ​യി സു​വാ​ര​സ് ബാ​ഴ്‌​സ വി​ട്ടു; ഇ​നി അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ൽ
Thursday, September 24, 2020 9:24 AM IST
മാ​ഡ്രി​ഡ്: ഉ​റു​ഗ്വെ​ൻ ഫു​ട്ബോ​ള​ർ ലൂ​യി സു​വാ​ര​സ് സ്പാ​നി​ഷ് ക്ല​ബ് ബാ​ഴ്സ​ണ​ലോ​ണ വി​ട്ട് മ​റ്റൊ​രു സ്പാ​നി​ഷ് ക്ല​ബാ​യ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ൽ ചേ​ർ​ന്നു. ആ​റു വ​ർ​ഷം ബാ​ഴ്സ​ണ​ലോ​ണ​യി​ൽ ക​ളി​ച്ച ശേ​ഷ​മാ​ണ് സു​വാ​ര​സ് അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ലേ​ക്ക് മാ​റി​യ​ത്. 3.7 മി​ല്യ​ണ്‍ പൗ​ണ്ടി​നാ​ണ് സു​വാ​ര​സി​നെ അ​ത്‌​ല​റ്റി​ക്കോ സ്വ​ന്ത​മാ​ക്കി​യ​ത്.

ബാ​ഴ്സ​യു​ടെ ച​രി​ത്ര​ത്തി​ലെ മി​ക​ച്ച മൂ​ന്നാ​മ​ത്തെ ഗോ​ള്‍ വേ​ട്ട​ക്കാ​ര​നാ​ണ് സു​വാ​ര​സ്. 2014ലാ​ണ് ലി​വ​ര്‍​പൂ​ളി​ല്‍ നി​ന്ന് താ​രം ബാ​ഴ്‌​സ​ലോ​ണ​യി​ലെ​ത്തി​യ​ത്. 283 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 197 ഗോ​ളു​ക​ള്‍ നേ​ടി. ബാ​ഴ്‌​സ​യ്‌​ക്കൊ​പ്പം നാ​ല് ലാ ​ലി​ഗ കി​രീ​ട​വും ഒ​രു ചാ​മ്പ്യ​ന്‍​സ് ലീ​ഗും സു​വാ​ര​സ് സ്വ​ന്ത​മാ​ക്കി.

നേ​ര​ത്തെ ല​യ​ണ​ല്‍ മെ​സി ക്ല​ബ് വി​ടു​മെ​ന്ന അ​ഭ്യൂ​ഹം പ​ര​ന്ന​പ്പോ​ള്‍ മാ​നേ​ജ്മെ​ന്‍റി​നെ സു​വാ​ര​സ് വി​മ​ർ​ശി​ച്ചി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ ക്ല​ബ് നി​ല​നി​ർ​ത്തു​ന്ന ക​ളി​ക്കാ​രു​ടെ പ​ട്ടി​ക​യി​ൽ നി​ന്ന് സു​വാ​ര​സി​നെ ഒ​ഴി​വാ​ക്കി​യി​രു​ന്നു. പി​ന്നീ​ട് മെ​സി ടീം ​വി​ടി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ സു​വാ​ര​സും ടീ​മി​ൽ തു​ട​രാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും താ​ര​ത്തെ നി​ല​നി​ർ​ത്താ​ൻ പ​രി​ശീ​ല​ക​ൻ ത​യാ​റാ​യി​ല്ല.

സു​വാ​ര​സി​ന് പു​റ​മെ ആ​ര്‍​തു​റോ വി​ദാ​ൽ, ഇ​വാ​ന്‍ റാ​കി​ടി​ച്ച് എ​ന്നി​വ​രും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ബാ​ഴ്‌​സ വി​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.