റെ​യ്ന​യു​ടെ ബ​ന്ധു​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത് കൊ​ള്ള​സം​ഘം; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
Wednesday, September 16, 2020 4:59 PM IST
ജ​ല​ന്ധ​ർ: ക്രി​ക്ക​റ്റ് താ​രം സു​രേ​ഷ് റെ​യ്ന​യു​ടെ പി​തൃ​സ​ഹോ​ദ​രി​യെ​യും കു​ടും​ബ​ത്തെ​യും ആ​ക്ര​മി​ച്ചു ര​ണ്ടു​പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. കു​പ്ര​സി​ദ്ധ കൊ​ള്ള​സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മൂ​ന്നു പേ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നു പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ക്യാ​പ്റ്റ​ൻ അ​മ​രീ​ന്ദ​ർ സിം​ഗ് അ​റി​യി​ച്ചു. അ​ക്ര​മി സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു 11 പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പി​ടി​യി​ലാ​യ അ​ക്ര​മി​ക​ളി​ൽ ഒ​രാ​ൾ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​ണ്. മ​റ്റു ര​ണ്ടു പേ​ർ രാ​ജ​സ്ഥാ​ൻ​കാ​രും. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ മോ​ഷ​ണ​വും പി​ടി​ച്ചു​പ​റി​യും ന​ട​ത്തി ജീ​വി​ക്കു​ന്ന കൊ​ള്ള​സം​ഘ​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​വ​ർ. റെ​യ്ന​യു​ടെ ബ​ന്ധു​വീ​ട്ടി​ൽ​നി​ന്ന് മോ​ഷ്ടി​ച്ച പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ഇ​വ​ർ സം​ഘാം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ പ​ങ്കു​വ​ച്ചു. ഇ​തി​ൽ ചി​ല ആ​ഭ​ര​ണ​ങ്ങ​ളും 1500 രൂ​പ​യും പി​ടി​യി​ലാ​യ​വ​രി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്തു.

ക​ഴി​ഞ്ഞ മാ​സം പ​ത്താ​ൻ​കോ​ട്ടെ വീ​ട്ടി​ൽ​വ​ച്ചാ​ണു റെ​യ്ന​യു​ടെ ബ​ന്ധു​ക്ക​ൾ​ക്കു നേ​ർ​ക്ക് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. റെ​യ്ന​യു​ടെ അ​മ്മാ​വ​ൻ അ​ശോ​ക് കു​മാ​ർ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചു​ത​ന്നെ മ​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ കൗ​ശ​ൽ കു​മാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ മ​രി​ച്ചു. കു​മാ​റി​ന്‍റെ ഭാ​ര്യ ആ​ശാ റാ​ണി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ലാ​ണ്.

സം​ഭ​വ​ത്തി​നു തൊ​ട്ടു​പി​ന്നാ​ലെ, അ​മൃ​ത്സ​ർ ബോ​ർ​ഡ​ർ റേ​ഞ്ച് ഐ​ജി​ക്ക് കീ​ഴി​ൽ ഒ​രു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ (എ​സ്ഐ​ടി) രൂ​പീ​ക​രി​ച്ചു കേ​സ് അ​ന്വേ​ഷി​ക്കാ​ൻ പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.