ഗാ​യ​ക​ൻ എ​സ്.​പി ബാ​ല​സു​ബ്ര​ഹ്മ​ണ്യം അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ
Friday, August 14, 2020 6:44 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഗാ​യ​ക​ൻ എ​സ്.​പി ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​രം. ഇ​ദ്ദേ​ഹ​ത്തെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി.

വെ​ന്‍റി​ലേ​റ്റ​ര്‍ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹം ചി​കി​ല്‍​സ തു​ട​രു​ന്ന​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഈ ​മാ​സം അ​ഞ്ചി​നാ​ണ് ചെ​ന്നൈ​യി​ലെ എം​ജി​എം ഹെ​ൽ​ത്ത് കെ​യ​ർ ആ​ശു​പ​ത്രി​യി​ൽ എ​സ്.​പി.​ബി​യെ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​ന്ന​ലെ രാ​ത്രി​യോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ൽ വ​ഷ​ളാ​യി. വി​ദ​ഗ്ധ മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ ഉ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. നി​ല​ഗു​രു​ത​ര​മാ​ണ്. വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്- ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​നി​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.