വിഷന്‍ 2031; സെമിനാര്‍ നാളെ
1600322
Friday, October 17, 2025 5:08 AM IST
കോഴിക്കോട്: സംസ്ഥാനതല വിഷന്‍ 2031 ന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ നാളെ കോഴിക്കോട് ബീച്ചിലെ ആസ്പിന്‍ കോര്‍ട്ട് യാര്‍ഡില്‍ നടക്കും.
സെമിനാര്‍ ഉദ്ഘാടനവും നയരേഖ അവതരണവും രാവിലെ 10ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വഹിക്കും. തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ അധ്യക്ഷനാകും.
കേരളത്തിലെ പശ്ചാത്തല വികസന മേഖല സുസ്ഥിരവും സ്മാര്‍ട്ടുമായി എങ്ങനെ മെച്ചപ്പെടുത്താം, മാറുന്ന സാങ്കേതികവിദ്യയും നൂതന സംവിധാനങ്ങളും ഉപയോഗപ്പെടുത്തി മേഖല എങ്ങനെ ശക്തിപ്പെടുത്താം എന്നീ വിഷയങ്ങളിലൂന്നി ചര്‍ച്ചയും കരട് നയരേഖ അവതരണവും നടക്കും.