പ്രി​യ​ങ്ക​യു​ടെ ലോ​ധി ബം​ഗ്ലാ​വ് ബി​ജെ​പി നേ​താ​വി​ന്
Sunday, July 5, 2020 11:21 PM IST
ല​ക്നോ: കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്കാ ഗാ​ന്ധി​യു​ടെ ഡ​ൽ​ഹി​യി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി ബി​ജെ​പി നേ​താ​വി​ന് ന​ൽ​കി കേ​ന്ദ്ര​സ​ർ​ക്കാ​ർ. ബി​ജെ​പി​യു​ടെ മീ​ഡി​യ സെ​ല്ലി​ന്‍റെ ചു​മ​ത​ല​യു​ള്ള അ​നി​ൽ ബ​ലു​നി​ക്കാ​ണ് ലോ​ധി എ​സ്റ്റേ​റ്റ് ബം​ഗ്ലാ​വ് കൈ​മാ​റി​യ​ത്. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് അ​നി​ൽ ബ​ലു​നി​ക്ക് ലോ​ധി ബം​ഗ്ലാ​വ് ന​ൽ​കി​യ​തെ​ന്ന് കേ​ന്ദ്ര ഭ​വ​ന, ന​ഗ​ര​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഔ​ദ്യോ​ഗി​ക വ​സ​തി ഓ​ഗ​സ്റ്റ് ഒ​ന്നി​ന് മു​ൻ​പ് ഒ​ഴി​യ​ണ​മെ​ന്നു പ്രി​യ​ങ്ക​യോ​ടു കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ൽ പ്രി​യ​ങ്ക​യു​ടെ എ​സ്‌​പി‌​ജി സു​ര​ക്ഷ കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ച​തി​നു പി​ന്നാ​ലെ ലോ​ധി ബം​ഗ്ലാ​വി​ൽ താ​മ​സി​ക്കാ​നു​ള്ള അ​നു​മ​തി ഭ​വ​ന, ന​ഗ​ര​കാ​ര്യ മ​ന്ത്രാ​ല​യം റ​ദ്ദാ​ക്കി​യി​രു​ന്നു. പ്രി​യ​ങ്ക​യു​ടെ ബം​ഗ്ലാ​വ് അ​നി​ൽ ബ​ലു​നി​യു​ടെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന് അ​നു​വ​ദിക്കുകയും ചെയ്തു. പ്രി​യ​ങ്ക ഒ​ഴി​ഞ്ഞു​ക​ഴി​ഞ്ഞാ​ൽ അ​ദ്ദേ​ഹ​ത്തി​ന് ബം​ഗ്ലാ​വ് താ​മ​സ​ത്തി​ന് ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ‌ പ​റ​ഞ്ഞു. അ​ർ​ബു​ദ ബാ​ധി​ത​നാ​യ അ​നി​ൽ ബ​ലു​നി ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ‌ ലോ​ധി ബം​ഗ്ലാ​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​സ്‌​പി‌​ജി സു​ര​ക്ഷ​യു​ള്ള​തി​നാ​ൽ പ്രി​യ​ങ്ക​യ്ക്ക് 1997 ഫെ​ബ്രു​വ​രി 21 ന് ​ആ​ണ് ലോ​ധി ബം​ഗ്ലാ​വ് അ​നു​വ​ദി​ച്ച​ത്. 2019 ന​വം​ബ​റി​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടേ​യും മ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി​യു​ടേ​യും പ്രി​യ​ങ്ക​യു​ടേ​യും എ​സ്പി​ജി സു​ര​ക്ഷ ബി​ജെ​പി സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചി​രു​ന്നു. എ​സ്‌​പി‌​ജി സു​ര​ക്ഷ പി​ൻ​വ​ലി​ച്ച​തോ​ടെ ബം​ഗ്ലാ​വും ഒ​ഴി​യ​ണ​മെ​ന്ന് സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ പ്രി​യ​ങ്ക ല​ക്നോ​വി​ൽ മു​ൻ കേ​ന്ദ്ര​മ​ന്ത്രി ഷീ​ലാ കൗ​ളി​ന്‍റെ വ​സ​തി​യി​ലേ​ക്കു താ​മ​സം മാ​റ്റു ക​യാ​ണ്. ഷീ​ലാ കൗ​ളി​ന്‍റെ വ​സ​തി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി മോ​ടി പി​ടി​പ്പി​ച്ച​താ​യും പ്രി​യ​ങ്ക ഉ​ട​ൻ ല​ക്നോ​വി​ലേ​ക്കു താ​മ​സം മാ​റ്റു​മെ​ന്നും യു​പി​യി​ലെ കോ ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ഷീ​ല കൗ​ളി​ന്‍റെ ല​ക്നോ ഗോ​ഖ​ലെ മാ​ർ​ഗി​ലെ വ​സ​തി​യി​ൽ ആ​റു മാ​സം മു​ന്പേ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.