കോ​ടി ക​ട​ന്നി​ട്ടും കു​തി​ച്ചു​പാ​ഞ്ഞ് കോ​വി​ഡ്
Tuesday, June 30, 2020 9:00 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു കോ​ടി​യും ക​ട​ന്ന് കു​തി​ക്കു​ന്നു. നി​ല​വി​ൽ 1,04,08,433 പേ​ർ​ക്കാ​ണ് ആ​ഗോ​ള വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5,08,078 ആ​യി.

56,64,407 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡി​ൽ നി​ന്ന് രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്.

കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക- 26,81,811, ബ്ര​സീ​ൽ- 13,70,488, റ​ഷ്യ- 6,41,156, ഇ​ന്ത്യ-5,67,536, ബ്രി​ട്ട​ൻ- 3,11,965, സ്പെ​യി​ൻ- 2,96,050, പെ​റു- 2,82,365, ചി​ലി- 2,75,999, ഇ​റ്റ​ലി- 2,40,436, ഇ​റാ​ൻ- 2,25,205.

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ വൈ​റ​സ് ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ർ അ​മേ​രി​ക്ക- 1,28,783, ബ്ര​സീ​ൽ- 58,385 , റ​ഷ്യ- 9,166, ഇ​ന്ത്യ-16,904, ബ്രി​ട്ട​ൻ- 43,575, സ്പെ​യി​ൻ- 28,346, പെ​റു- 9,504, ചി​ലി- 5,575, ഇ​റ്റ​ലി- 34,744, ഇ​റാ​ൻ- 10,670.

മെ​ക്സി​ക്കോ​യി​ലും പാ​ക്കി​സ്ഥാ​നി​ലും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു​ല​ക്ഷം ക​ട​ന്നു. മെ​ക്സി​ക്കോ​യി​ൽ 2,20,657 പേ​ർ​ക്കും, പാ​ക്കി​സ്ഥാ​നി​ൽ 2,06,512 പേ​ർ​ക്കു​മാ​ണ് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്.

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ൾ​ക്ക് പു​റ​മേ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ള്ള രാ​ജ്യ​ങ്ങ​ൾ ഏ​ഴാ​ണ്്. അ​വ ഇ​നി​പ​റ​യും വി​ധ​മാ​ണ് തു​ർ​ക്കി, ജ​ർ​മ​നി, സൗ​ദി അ​റേ​ബ്യ, ഫ്രാ​ൻ​സ്, ബം​ഗ്ലാ​ദേ​ശ്, ദ​ക്ഷി​ണാ​ഫ്രി​ക്ക, കാ​ന​ഡ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.