മ​ഹാ​രാ​ഷ്ട്ര മു​ന്‍ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ച​വാ​ന് കോ​വി​ഡ്
Monday, May 25, 2020 12:47 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യും മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന അ​ശോ​ക് ച​വാ​ന് കോ​വി​ഡ് 19. കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ലെ ര​ണ്ടാ​മ​ത്തെ മ​ന്ത്രി​യാ​ണ് അ​ശോ​ക് ച​വാ​ന്‍. ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ച​വാ​നെ മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ശ​നി​യാ​ഴ്ച​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ന്പി​ൾ പ​രി​ശോ​ധി​ച്ച​ത്. ഡ്രൈ​വ​റി​ൽ​നി​ന്നാ​കാം ച​വാ​ന് കോ​വി​ഡ് പി​ടി​പെ​ട്ട​തെ​ന്നാ​ണ് സൂ​ച​ന. ഡ്രൈ​വ​ർ​ക്ക് നേ​ര​ത്തെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം അ​ന്പ​തി​നാ​യി​രം ക​ട​ന്നു. ഞാ​യ​റാ​ഴ്ച പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് 3,041 പേ​ർ​ക്കാ​ണ്. സം​സ്ഥാ​ന​ത്തെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 50,231 ആ​യി. മും​ബൈ ന​ഗ​ര​ത്തി​ൽ മാ​ത്രം 30,542 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.