ബോ​ളി​വു​ഡ് ന​ട​ൻ കി​ര​ൺ കു​മാ​റി​ന് കോ​വി​ഡ്; വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ
Sunday, May 24, 2020 11:22 AM IST
മും​ബൈ: മുതിർന്ന ബോ​ളി​വു​ഡ് ന​ട​ന്‍ കി​ര​ണ്‍ കു​മാ​റി​ന് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. മേ​യ് 14നാ​ണ് താ​ര​ത്തി​ന് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ വീ​ട്ടി​ല്‍ ക്വാ​റ​ന്‍റീ​നി​ല്‍ ക​ഴി​യു​ക​യാ​ണ് 74 വ​യ​സു​കാ​ര​നാ​യ കിരൺ.

ചി​ല ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ന​ട​ന്‍ കോ​വി​ഡ് പ​രി​ശോ​ധ​ന കൂ​ടി ന​ട​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ പ​നി, ചു​മ ശ്വാ​സ​ത​ട​സം തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ത​ന്നെ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നി​ല്ല. കി​ര​ണി​ന്‍റെ ര​ണ്ടാം ഘ​ട്ട​പ​രി​ശോ​ധ​ന തി​ങ്ക​ളാ​ഴ്ച്ച ന​ട​ന്നേ​ക്കും.

ഇ​ൻ​സ്പെ​ക്ട​ർ ബ​ൽ​റാ​മി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്കും പ​രി​ചി​ത​നാ​യ ന​ട​നാ​ണ് കി​ര​ൺ. മുഛ്‌​സേ ദോ​സ്തീ ക​രോ​ഗേ, ജൂ​ലി, ധ​ട്ക​ന്‍ തു​ട​ങ്ങി​യ​വ പ്ര​ധാ​ന ചി​ത്ര​ങ്ങ​ളാ​ണ്. മി​ലി, ഗൃ​ഹ​സ്തി, സി​ന്ദ​ഗി തു​ട​ങ്ങി​യ സീ​രി​യ​ലു​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.