കൊ​റോ​ണ​യെ അ​ക​റ്റാ​ൻ; വേ​ലി​കെ​ട്ടി​ത്തി​രി​ച്ച് ഹൈ​ദ​രാ​ബാ​ദി​ന്‍റെ ക​ട്ട പ്ര​തി​രോ​ധം
Friday, April 10, 2020 4:20 AM IST
ഹൈ​ദ​രാ​ബാ​ദ്: വേ​ലി​കെ​ട്ടി​ത്തി​രി​ച്ച് ഒ​രു പ്ര​ദേ​ശ​ത്തെ ആ​കെ ഒ​റ്റ​പ്പെ​ടു​ത്തി കോ​വി​ഡ് പ്ര​തി​രോ​ധം. റോ​ഡി​നു കു​റു​കെ എ​ട്ട് അ​ടി​വ​രെ ഉ​യ​ര​ത്തി​ൽ ബാ​രി​ക്കേ​ഡു​ക​ൾ നി​ർ​മി​ച്ചാ​ണ് ഹൈ​ദ​രാ​ബാ​ദി​ലെ കോ​വി​ഡ് ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളെ അ​ധി​കൃ​ത​ർ ഒ​റ്റ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഓ​രോ വേ​ലി​ക്കെ​ട്ടി​ലും ഇ​ത് കോ​വി​ഡ് സ​ഹി​ത പ്ര​ദേ​ശ​മാ​ണ്. പ്ര​വേ​ശ​ന​മി​ല്ലെ​ന്ന ബാ​ന​റും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

കൊ​റോ​ണ ഹോ​ട്സ്പോ​ട്ടു​ക​ളി​ലൊ​ന്നാ​യ മ​ല്ലേ​പ്പ​ള്ളി​യി​ലും പു​റ​ത്തു​നി​ന്ന് ആ​ർ​ക്കും പ്ര​വേ​ശ​ന​മി​ല്ല. ഇ​വി​ടെ​യു​ള്ള​വ​രെ പു​റ​ത്തേ​ക്കും വി​ടു​ന്നി​ല്ല. ത​ബ്‌​ലി​ഗ് ജ​മാ​അ​ത്തി​ന്‍റെ പ്രാ​ദേ​ശി​ക ആ​സ്ഥാ​ന​മാ​ണ് മ​ല്ലേ​പ്പ​ള്ളി. നി​ര​വ​ധി കൊ​റോ​ണ പോ​സി​റ്റീ​വ് കേ​സു​ക​ൾ പ്ര​ദേ​ശ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. നി​ര​വ​ധി ആ​ളു​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ലും ക​ഴി​യു​ന്നു​ണ്ട്.

പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ‌ അ​ണു​മു​ക്ത​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്തി​ക​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് മു​നി​സി​പ്പ​ൽ ക​മ്മീ​ഷ​ണ​ർ ലോ​കേ​ഷ് കു​മാ​ർ പ​റ​യു​ന്നു. ആ​ളു​ക​ളെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യും ആ​ർ​ക്കെ​ങ്കി​ലും രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ അ​ധി​കാ​രി​ക​ളെ ഉ​ട​ൻ അ​റി​യി​ക്കു​മെ​ന്നും ലോ​കേ​ഷ് പ​റ​യു​ന്നു.

ചി​ല അ​സ​കൗ​ര്യ​ങ്ങ​ൾ ഉ​ണ്ടാ​കും എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല- സി​റ്റി​പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​ഞ്ജാ​നി കു​മാ​ർ‌ പ​റ​യു​ന്നു. എ​ന്നാ​ൽ മ​റ്റ് മാ​ർ​ഗ​മി​ല്ല. മ​ല്ലേ​പ്പ​ള്ളി​യി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള എ​ല്ലാ പോ​യി​ന്‍റു​ക​ളും ബാ​രി​ക്കേ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​ട​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പോ​സി​റ്റീ​വ് രോ​ഗി​ക​ളു​ള്ള​തോ ക്വാ​റ​ന്‍റൈ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​തോ ആ​യ വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടാ​ൻ ആ​വ​ശ്യ​പ്പെ​ടും. ആ​രെ​യും പു​റ​ത്തു​വ​രാ​നോ അ​ക​ത്തേ​ക്ക് ക​ട​ക്കാ​നോ അ​നു​വ​ദി​ക്കി​ല്ല. പാ​ലും മ​രു​ന്നും ഉ​ൾ​പ്പെ​ടെ അ​വ​ശ്യ​വ​സ്തു​ക്ക​ൾ ഇ​ത്ത​രം വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു​കൊ​ടു​ക്കു​മെ​ന്നും ലോ​കേ​ഷ് കു​മാ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.