കൊ​റോ​ണ വ്യാ​പ​നം; മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ കു​റ്റ​പ്പെ​ടു​ത്ത​രു​തെ​ന്ന് യുഎസ്
Friday, April 3, 2020 8:46 PM IST
വാ​ഷിം​ഗ്ട​ൺ: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന് മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ കു​റ്റ​പ്പെ​ടു​ത്തുന്ന​ത് തെ​റ്റാ​യ പ്ര​വ​ണ​ത​യാ​ണെ​ന്ന് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലി​ജി​യ​സ് ഫ്രീ​ഡം യു​എ​സ് അം​ബാ​സ​ഡ​ർ സാം ​ബ്രൗ​ണ്‍ ബാ​ക്. രോ​ഗ വ്യാ​പ​ന​ത്തി​ന് മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ കു​റ്റ​പ്പെ​ടു​ത്ത​ന്ന പ്ര​വ​ണ​ത യു​എ​സ് ശ്ര​ദ്ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത് നി​ർ​ഭാ​ഗ്യ​വ​ശാ​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സം​ഭ​വി​ക്കു​ന്നു. സ​ർ​ക്കാ​രു​ക​ൾ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് തെ​റ്റാ​ണ്. മ​ത​ന്യൂ​ന​പ​ക്ഷ​ൾ പ​ട​ർ​ത്തു​ന്ന​ത​ല്ല കൊ​റോ​ണ വൈ​റ​സ് എ​ന്ന് സ​ർ​ക്കാ​രു​ക​ൾ കൃ​ത്യ​മാ​യി പ്ര​സ്താ​വ​ന ന​ട​ത്ത​ണം. ഈ ​വൈ​റ​സ് എ​വി​ടെ നി​ന്നാ​ണ് ഉ​ത്ഭ​വി​ച്ച​തെ​ന്ന് ന​മു​ക്ക​റി​യാം. ലോ​കം മു​ഴു​വ​ൻ വി​ധേ​യ​മാ​കു​ന്ന മ​ഹാ​മാ​രി​യാ​ണി​ത്. ഇ​ത് മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളി​ൽ നി​ന്നും ഉ​ണ്ടാ​യ​ത​ല്ല. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, ലോ​ക​മെ​മ്പാ​ടു​മു​ള്ള വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ഇ​ക്കാ​ര്യ​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തു​ക​യാ​ണ്.

പ​ല രാ​ജ്യ​ങ്ങ​ളി​ലും മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ പൊ​തു​ജ​നാ​രോ​ഗ്യ സേ​വ​ന​ങ്ങ​ളി​ൽ​നി​ന്നും ഒ​ഴി​വാ​ക്കു​ന്ന സാ​ഹ​ച​ര്യം കാ​ണു​ന്നു​ണ്ട്. മ​ത​പ​ര​മാ​യ ബ​ന്ധ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​തെ എ​ല്ലാ സ​മു​ദാ​യ​ങ്ങ​ൾ​ക്കും പ​ക​ർ​ച്ച​വ്യാ​ധി​യു​ടെ ഈ ​സ​മ​യ​ത്ത് ആ​രോ​ഗ്യ​പ​രി​ര​ക്ഷ ന​ൽ​കാ​ൻ എ​ല്ലാ രാ​ജ്യ​ങ്ങ​ളോ​ടും ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.