കോ​വി​ഡ് 19: ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ എ​ട്ട് റി​മാ​ൻ​ഡ് ത​ട​വു​കാ​ര്‍​ക്കു കൂ​ടി ജാ​മ്യം
Wednesday, April 1, 2020 1:49 PM IST
ക​ണ്ണൂ​ര്‍: കോ​വി​ഡ് 19 വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജ​യി​ലു​ക​ളി​ലെ തി​ര​ക്കു കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍​നി​ന്നും എ​ട്ട് റി​മാ​ൻ​ഡ് ത​ട​വു​കാ​രെ ജാ​മ്യ​ത്തി​ൽ വി​ട്ടു. വി​വി​ധ കേ​സു​ക​ളി​ൽ റി​മാ​ൻ​ഡി​ലാ​യ എ​ട്ടു ​പേ​രെ​യാ​ണ് ഹൈ​ക്കോ​ട​തി നി​ർ​ദ്ദേശത്തെ തു​ട​ർ​ന്ന് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ച​ത്.

ജ​യി​ലു​ക​ളി​ലെ തി​ര​ക്കു​ കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. ജീ​വ​പ​ര്യ​ന്തം ത​ട​വു​കാ​ര​ട​ക്കം 78 ശി​ക്ഷാ ത​ട​വു​കാ​ർ​ക്ക് നേ​ര​ത്തെ പ​രോ​ള്‍ അ​നു​വ​ദി​ച്ചി​രു​ന്നു. 60 ദി​വ​സ​ത്തെ പ​രോ​ളാ​ണ് അ​വ​ർ​ക്ക് അ​നു​വ​ദി​ച്ച​ത്.

തി​ര​ക്കു കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ 300 ത​ട​വു​കാ​ര്‍​ക്ക് പ​രോ​ളോ, ഇ​ട​ക്കാ​ല ജാ​മ്യ​മോ അ​നു​വ​ദി​ക്കു​ന്ന​തി​ന് പ​രി​ഗ​ണി​ക്കാ​മെ​ന്ന് സെ​ന്‍​ട്ര​ല്‍ ജ​യി​ല്‍ സൂ​പ്ര​ണ്ട് ബാ​ബുരാ​ജ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് നേ​ര​ത്തെ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.