സം​സ്ഥാ​ന​ത്തെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ
Monday, March 30, 2020 1:27 PM IST
കോ​ട്ട​യം: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. ഇ​വ​ർ കൂ​ട്ട​ത്തോ​ടെ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്. വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച് ഇ​വ​രെ ഇ​ള​ക്കി​വി​ടാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് പോ​ലീ​സ് ന​ട​പ​ടി.

കോ​ട്ട​യ​ത്ത് പാ​യി​പ്പാ​ട് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ തെ​രു​വി​ലി​റ​ങ്ങി​യ​ത് പോ​ലീ​സി​ന് വ​ലി​യ ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ചി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ജി​ല്ലാ ഭ​ര​ണ​കൂ​ടം കോ​ട്ട​യ​ത്ത് നി​രോ​ധ​നാ​ജ്ഞ​യും പ്ര​ഖ്യാ​പി​ച്ചു.

കോ​ഴി​ക്കോ​ട്ടും സ​മാ​ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നാ​ട്ടി​ൽ പോ​കാ​ൻ പ്ര​ത്യേ​ക ട്രെ​യി​ൻ ഏ​ർ​പ്പെ​ടു​ത്തി​യെ​ന്ന വ്യാ​ജ സ​ന്ദേ​ശ​മാ​ണ് ന​വ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ച്ച​ത്.​ഇ​തി​ന് പി​ന്നാ​ലെ ഇ​വ​ർ കൂ​ട്ട​ത്തോ​ടെ റോ​ഡി​ലി​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ പോ​ലീ​സ് ന​ട​പ​ടി തു​ട​ങ്ങി​യി​രു​ന്നു.

സ​ന്ദേ​ശം വ്യാ​ജ​മാ​ണെ​ന്ന് നി​ര​വ​ധി ഭാ​ഷ​ക​ളി​ലൂ​ടെ പോ​ലീ​സ് ഇ​വ​രെ അ​റി​യി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

തൃ​ശൂ​രി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തെ​ത്തി ഡി​ഐ​ജി സു​രേ​ന്ദ്ര​ൻ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. താ​മ​സി​ക്കാ​നും ഭ​ക്ഷ​ണ​ത്തി​നും ഉ​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ളെ പോ​ലീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.