വ​ഴി​യി​ൽ മ​ണ്ണി​ട്ട് ക​ർ​ണാ​ട​ക; പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Friday, March 27, 2020 6:51 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള യാ​ത്രി​ക​രു​ടെ വ​ര​വ് ത​ട​യാ​ൻ റോ​ഡി​ൽ മ​ണ്ണി​ട്ട ക​ർ​ണാ​ട​ക​യു​ടെ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തു കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​ണെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി ത​ല​ത്തി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കൊ​ടു​വി​ൽ മ​ണ്ണ് മാ​റ്റാ​മെ​ന്നു സ​മ്മ​തി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ആ​ശു​പ​ത്രി കാ​ര്യ​ങ്ങ​ൾ​ക്ക് കാ​സ​ർ​ഗോ​ഡു​കാ​ർ ആ​ശ്ര​യി​ച്ചി​രു​ന്ന​തു ക​ർ​ണാ​ട​ക​യെ​യാ​യി​രു​ന്നു. ഇ​തി​ൽ ത​ന്നെ മം​ഗ​ലാ​പു​രം അ​വ​ർ​ക്ക് ഏ​റ്റ​വും പെ​ട്ടെ​ന്ന് എ​ത്തി​ച്ചേ​രാ​ൻ പ​റ്റു​ന്ന പ​ട്ട​ണ​മാ​ണ്. എ​ന്നാ​ൽ ഇ​പ്പോ​ൾ ആ​ർ​ക്കും അ​ങ്ങോ​ട്ടു പോ​കാ​ൻ ക​ഴി​യി​ല്ല. രോ​ഗി​ക​ളാ​യാ​ൽ പോ​ലും ക​ർ​ണാ​ട​ക അ​ങ്ങോ​ട്ടു ക​യ​റ്റു​ന്നി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

ക​ർ​ണാ​ട​ക​യും കേ​ര​ള​വും അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന സം​സ്ഥാ​ന​ങ്ങ​ളാ​ണ്. വി​വി​ധ അ​തി​ർ​ത്തി​ക​ളി​ലൂ​ടെ യാ​ത്ര ചെ​യ്യാ​ൻ പ​റ്റും. ഈ ​അ​തി​ർ​ത്തി​ക​ളി​ൽ വ​ണ്ടി കൊ​ണ്ടു​വ​ന്നി​ട്ടും മ​ണ്ണി​ട്ടും ക​ർ​ണാ​ട​ക വ​ഴി ത​ട​യു​ക​യാ​ണ്. ഇ​തു കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​ണ്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ബു​ദ്ധി​മു​ട്ടു​ണ്ടാ​കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ണാ​ട​ക​യു​മാ​യി ഗൗ​ര​വ​മാ​യി ച​ർ​ച്ച ചെ​യ്യു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ഇ​രു സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും ചീ​ഫ് സെ​ക്ര​ട്ട​റി ത​ല​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് റോ​ഡി​ലെ മ​ണ്ണ് മാ​റ്റാ​മെ​ന്നു സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി റോ​ഡി​ലെ മ​ണ്ണ് നീ​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ലും പെ​ടു​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.