വണ്ടിപ്പെരിയാറിൽ വ​നംവ​കു​പ്പി​ന്‍റെ കെണി​യി​ൽ പു​ലി വീ​ണു
Wednesday, February 19, 2020 5:17 PM IST
ഇ​ടു​ക്കി: ഹൈ​റേ​ഞ്ചി​ലെ വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭീ​തി പ​ര​ത്തി​യ പു​ള്ളി​പ്പു​ലി വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കെ​ണി​യി​ൽ കു​ടു​ങ്ങി. കു​മ​ളി വ​ണ്ടി​പ്പെ​രി​യാ​റി​നു സ​മീ​പം ഡൈ​മു​ക്ക് പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ച്ച കെ​ണി​യി​ലാ​ണ് പു​ലി അ​ക​പ്പെ​ട്ട​ത്. ദി​വ​സ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്ത് പു​ലി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു. നാ​ട്ടു​കാ​രി​ൽ പ​ല​രും പു​ലി​യെ ക​ണ്ട​തോ​ടെ​യാ​ണ് വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ച​ത്.

ഇന്ന് പുലർച്ചെയാണ് പുലി കെണിയിൽ കുടുങ്ങിയതെന്ന് കരുതുന്നു. വ​ണ്ടി​പ്പെ​രി​യാ​ർ, റാ​ണി​കോ​വി​ൽ, ഡൈ​മു​ക്ക് പ്ര​ദേ​ശ​ങ്ങ​ൾ പു​ലി ഭീ​തി​യി​ലാ​യി​രു​ന്നു. പു​ലി​യെ​ത്തി​യെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ വ​ന്ന​ത് കാ​ട്ടു​പ്പൂ​ച്ച​യാ​ണെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ആ​ദ്യം വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ.

തു​ട​ർ​ന്ന് പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് ഇ​വ​ർ കൂ​ട് സ്ഥാ​പി​ക്കാ​ൻ ത​യാ​റാ​യ​ത്. കു​മ​ളി റേ​ഞ്ച് ഓ​ഫീ​സ​ർ കെ.​വി.​ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘ​മാ​ണ് പു​ലി​യെ കു​ടു​ക്കാ​ൻ ഇ​രു​മ്പി​ന്‍റെ കൂ​ടു സ്ഥാ​പി​ച്ച​ത്.

മാ​സ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്തെ വളർത്തു മൃ​ഗ​ങ്ങ​ളെ പു​ലി കൊന്നു തിന്നുകയായിരുന്നു. വ​ന​ത്തി​നു​ള്ളി​ൽ നി​ന്നും വ​ഴി​തെ​റ്റി​യെ​ത്തി​യ പു​ലിയെ ജനവാസ മേഖലയിൽ പല തവണ നാട്ടുകാർ കണ്ടിട്ടുണ്ട്. ​വന്യ​മൃ​ഗ​ങ്ങ​ൾ വ​ന​ത്തി​ൽ നി​ന്നും പു​റ​ത്തെ​ത്താ​തി​രി​ക്കാ​നു​ള്ള കി​ട​ങ്ങു​ക​ൾ പ​ല​യി​ട​ത്തും ത​ക​ർ​ന്ന് കി​ട​ക്കു​ന്ന​താ​ണ് മൃഗങ്ങൾ ജനവാസ മേഖലയിൽ എത്താൻ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കെ​ണി​യി​ൽ വീ​ണ പു​ലി​യെ ഇ​ന്ന് രാ​വി​ലെ വ​ള്ള​ക്ക​ട​വ് പ്ര​ദേ​ശ​ത്തെ ഉ​ൾ​വ​ന​ത്തി​ൽ തു​റ​ന്നു വിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.