ഷാ ​വ​ള​രെ നി​രാ​ശ​യി​ൽ; തി​രി​ച്ച​ടി​ച്ച് അ​നു​പം ഖേ​ർ
Thursday, January 23, 2020 6:47 AM IST
മും​ബൈ: ന​ട​ൻ ന​സ്റു​ദ്ദീ​ൻ ഷാ​യു​ടെ കോ​മാ​ളി പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ ബോ​ളി​വു​ഡ് താ​രം അ​നു​പം ഖേ​ർ. ഷാ​യു​ടെ ഔ​ദ്യോ​ഗി​ക ജീ​വി​തം വി​ജ​യ​മാ​യി​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹം വ​ള​രെ നി​രാ​ശ​യി​ലാ​ണ് ജീ​വി​ക്കു​ന്ന​തെ​ന്ന് അ​നു​പം ഖേ​ർ തി​രി​ച്ച​ടി​ച്ചു. ല​ഹ​രി​യി​ലാ​യി​തി​നാ​ൽ ഷാ​യ്ക്കു തെ​റ്റും ശ​രി​യും തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്നി​ല്ല. ഷാ ​വി​മ​ർ​ശി​ച്ച മ​റ്റ് ആ​ളു​ക​ളും അ​ദ്ദേ​ഹ​ത്തെ ഗൗ​ര​വ​മാ​യി കാ​ണ​രു​തെ​ന്നും ഖേ​ർ പ​റ​ഞ്ഞു.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ അ​നു​പം ഖേ​ർ ന​ട​ത്തി​യ വി​മ​ർ​ശ​ന​ങ്ങ​ളെ പ​രി​ഹ​സി​ച്ചാ​ണ് ന​സ്റു​ദ്ദീ​ൻ ഷാ ​കോ​മാ​ളി പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. അ​നു​പം ഖേ​റി​ന്‍റെ പ്ര​തി ക​ര​ണ​ങ്ങ​ള്‍ ഗൗ​ര​വ​മാ​യി കാ​ണേ​ണ്ട​തി​ല്ലെ​ന്നും അ​യാ​ള്‍ ഒ​രു കോ​മാ​ളി​യാ​ണെ​ന്നു​മാ​യി​രു​ന്നു "ദി ​വ​യ​റി'​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഷാ​യു​ടെ പ്ര​തി​ക​ര​ണം.

എ​ഫ്ടി​ഐ​ഐ, എ​ന്‍​എ​സ്ഡി എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​നു​പം ഖേ​റി​ന്‍റെ സ​മ​കാ​ലി​ക​ര്‍​ക്കും ഇ​തേ സ്വ​ഭാ​വ​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ക്ത​ത്തി​ല്‍ അ​ലി​ഞ്ഞു ചേ​ര്‍​ന്ന സ്വ ​ഭാ​വ​മാ​ണ് ഇ​ത്. പെ​ട്ടെ​ന്ന് ഒ​ന്നും അ​ത് മാ​റ്റാ​നാ​കി​ല്ലെ​ന്നും ഷാ ​പ​രി​ഹ​സി​ച്ചു. ജെ​എ​ന്‍​യു സ​ന്ദ​ര്‍​ശി​ച്ച ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ ന​ട​പ​ടി​യെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ക്കു ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.