തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​റ​പ്പാ​യ 10 വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി ആം ​ആ​ദ്മി പാ​ർ​ട്ടി
Sunday, January 19, 2020 3:23 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 10 ഉ​റ​പ്പാ​യ വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി ആം ​ആ​ദ്മി പാ​ർ​ട്ടി. എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ലോ​ക നി​ല​വാ​ര​ത്തി​ലു​ള്ള വി​ദ്യാ​ഭ്യാ​സ​വും ശു​ദ്ധ​മാ​യ വാ​യു​വും ശു​ദ്ധ​യാ​യ യ​മു​ന​യും കേ​ജ​രി​വാ​ൾ വോ​ട്ട​ർ​മാ​ർ​ക്ക് വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ഡ​ൽ​ഹി നി​വാ​സി​ക​ൾ എ​ല്ലാ​വ​ർ​ക്കും 24 മ​ണി​ക്കൂ​റും ശു​ദ്ധ​മാ​യ കു​ടി​വെ​ള്ള​വും ആ​പ്പി​ന്‍റെ വാ​ഗ്ദാ​ന​ങ്ങ​ളി​ലു​ണ്ട്.

500 കി​ലോ മീ​റ്റ​ർ കൂ​ടി മെ​ട്രോ വ്യാ​പി​പ്പി​ക്കും, ചേ​രി​നി​വാ​സി​ക​ൾ​ക്ക് ചേ​രി​ക്ക​ടു​ത്ത് വീ​ടു​വ​ച്ചു​ന​ൽ​കും, സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും സൗ​ജ​ന്യ യാ​ത്ര, 200 യൂ​ണി​റ്റു​വ​രെ വൈ​ദ്യു​തി​ക്ക് നി​ര​ക്കി​ല്ല തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റ് വാ​ഗ്ദാ​ന​ങ്ങ​ൾ. 2015 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 70 ൽ 67 ​സീ​റ്റും ആ​പ്പ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഇ​ത്ത​വ​ണ മു​ഴു​വ​ൻ സീ​റ്റും സ്വ​ന്ത​മാ​ക്കാ​നാ​ണ് എ​എ​പി​യു​ടെ ശ്ര​മം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.