സ്കൂൾ കായിക മേള: ആൻസി സോജൻ മീറ്റിലെ വേഗമേറിയ താരം
Sunday, November 17, 2019 4:14 PM IST
മാ​ങ്ങാ​ട്ടു​പ​റ​ന്പ്: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള​യി​ലെ വേ​ഗ​മേ​റി​യ താ​രം ആ​ൻ​സി സോ​ജ​ൻ. സീ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ നൂ​റു മീ​റ്റ​ർ മ​ത്സ​ര​ത്തി​ലാ​ണ് ആ​ൻ​സി നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. 12.05 സെ​ക്ക​ൻ​ഡി​ലാ​ണ് ആ​ൻ​സി ഫി​നി​ഷ് ചെ​യ്ത​ത്.

ആ​ൻ റോ​സ് ടോ​മി​ക്ക് വെ​ള്ളി​യും പി.​ടി. അ​ഞ്ജ​ലി​ക്ക് വെ​ങ്ക​ല​വും ല​ഭി​ച്ചു. മീ​റ്റി​ൽ ആ​ൻ​സി​യു​ടെ ര​ണ്ടാം സ്വ​ർ​ണ​മാ​ണി​ത്. നേ​ര​ത്തെ ലോം​ഗ് ജം​മ്പി​ൽ ദേ​ശീ​യ റി​ക്കാ​ർ​ഡ് തി​രു​ത്തി​ക്കു​റി​ച്ച പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ് ആ​ൻ​സി സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.