മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും വി​ദേ​ശ​ത്തേ​ക്ക്; ല​ക്ഷ്യം നി​ക്ഷേ​പ സ​മാ​ഹ​ര​ണം
Wednesday, November 13, 2019 7:55 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സം​ഘ​വും വീ​ണ്ടും വി​ദേ​ശ സ​ന്ദ​ർ​ശ​ന​ത്തി​ന് ഒ​രു​ങ്ങു​ന്നു. നി​ക്ഷേ​പ സ​മാ​ഹ​ര​ണ​ത്തി​നാ​യി ജ​പ്പാ​നും കൊ​റി​യ​യു​മാ​ണ് സ​ന്ദ​ർ​ശി​ക്കു​ക. ഈ ​മാ​സം 24 മു​ത​ൽ ഡി​സം​ബ​ർ നാ​ലു വ​രെ​യാ​ണ് സ​ന്ദ​ർ​ശ​ന​മെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജ​ൻ, എ.​കെ. ശ​ശീ​ന്ദ്ര​ൻ, ചീ​ഫ് സെ​ക്ര​ട്ട​റി ടോം ജോസ്, ആ​സൂ​ത്ര​ണ ബോ​ർ​ഡ് അം​ഗം ഡോ. ​വി.​കെ. രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്.

നേ​ര​ത്തേ, പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ദു​രി​താ​ശ്വാ​സ ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ പി​രി​വ് ന​ട​ത്താ​ന്‍ പോ​കാ​നു​ള്ള മ​ന്ത്രി​മാ​രു​ടെ നീ​ക്കം കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ത​ട​ഞ്ഞി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​ക്ക് മാ​ത്ര​മാ​ണ് അ​ന്ന് ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ അ​നു​മ​തി ന​ല്‍​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.