മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ൾ പൊ​ളി​ച്ചു തു​ട​ങ്ങി; കെ​ട്ടി​ട​ങ്ങ​ളി​ൽ ബ​ല​പ​രി​ശോ​ധ​ന​യ്ക്കും തു​ട​ക്കം
Sunday, October 20, 2019 11:06 AM IST
കൊ​ച്ചി: മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ളു​ടെ പൊ​ളി​ക്ക​ൽ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. സു​പ്രീം​കോ​ട​തി പൊ​ളി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട ഫ്ളാ​റ്റു​ക​ളി​ലെ ജ​ന​ലു​ക​ളും വാ​തി​ലു​ക​ളു​മാ​ണ് പൊ​ളി​ച്ചു നീ​ക്കു​ന്ന​ത്. ആ​ൽ​ഫ സെ​റി​ൽ, ജെ​യി​ൻ കോ​റ​ൽ കോ​വ്, ഹോ​ളി ഫെ​യ്ത്ത് എ​ച്ച്ടു​ഒ എ​ന്നീ ഫ്ളാ​റ്റു​ക​ളി​ലാ​ണു ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.

ഫ്ളാ​റ്റു​ക​ൾ പൊ​ളി​ക്ക​ൽ തു​ട​ങ്ങു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ ബ​ല പ​രി​ശോ​ധ​ന​യും തു​ട​ങ്ങി. വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും മാ​റ്റി​ക്ക​ഴി​ഞ്ഞാ​ൽ അ​ക​ത്തെ ഭി​ത്തി​ക​ളും പൊ​ളി​ച്ചു​മാ​റ്റു​മെ​ന്നും കോ​ണ്‍​ക്രീ​റ്റ് ഭാ​ഗം മാ​ത്ര​മാ​കു​ന്പോ​ഴാ​ണ് സ്ഫോ​ട​നം ന​ട​ത്തു​ക​യെ​ന്നും മ​ര​ട് ന​ഗ​ര​സ​ഭാ സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി സ്നേ​ഹി​ൽ കു​മാ​ർ സിം​ഗ് വ്യ​ക്ത​മാ​ക്കി.

ഫ്ളാ​റ്റു​ക​ൾ പൊ​ളി​ക്കാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത ക​ന്പ​നി​ക​ൾ​ക്ക് ഉ​ട​ൻ സെ​ല​ക്ഷ​ൻ നോ​ട്ടീ​സ് ന​ൽ​കു​മെ​ന്നും സ്നേ​ഹി​ൽ കു​മാ​ർ പ​റ​ഞ്ഞു. പൊ​ളി​ക്ക​ൽ ന​ട​പ​ടി​ക​ളു​ടെ വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന റി​പ്പോ​ർ​ട്ട് 10 ദി​വ​സ​ത്തി​ന​കം അ​വ​ശ്യ​പ്പെ​ടും. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വു ന​ട​പ്പാ​ക്കു​ന്ന ചു​മ​ത​ല​യാ​യ​തി​നാ​ൽ മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ലി​ന്‍റെ അ​നു​മ​തി​ക്കാ​യി കാ​ത്തി​രി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ന്നും സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

ര​ണ്ടാ​ഴ്ച​യ്ക്ക​കം ഒ​ദ്യോ​ഗി​ക​മാ​യി ക​രാ​ർ ഒ​പ്പു​വ​യ്ക്കും. പൊ​ളി​ക്ക​ൽ ന​ട​പ​ടി​ക​ൾ ജ​നു​വ​രി ഒ​ന്പ​തി​ന് പൂ​ർ​ത്തി​യാ​ക്കും. കെ​ട്ടി​ട അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കാ​ൻ പ്ര​ത്യേ​കം ടെ​ൻ​ഡ​ർ ക്ഷ​ണി​ക്കു​ന്ന ന​ട​പ​ടി അ​ടു​ത്ത ആ​ഴ്ച ത​ന്നെ ഉ​ണ്ടാ​വു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.