ജന്മനാ തലച്ചോറ് ശുഷ്കമായവരാണ് തന്‍റെ തലയോട്ടി അളക്കുന്നത്; സുധാകരനെതിരേ വി.എസ്
Saturday, October 19, 2019 1:11 PM IST
തിരുവനന്തപുരം: വറ്റിവരണ്ട തലയോട്ടിയാണ് തന്‍റേതാണെന്ന് പറഞ്ഞ കെ.സുധാകരന് വി.എസ്. അച്യൂതാനന്ദന്‍റെ ചുട്ടമറുപടി. ജന്മനാ തലച്ചോറ് ശുഷ്കമായ ചില തലനരയ്ക്കാൻ അനുവദിക്കാത്ത വൃദ്ധന്മാർ തന്‍റെ തലയോട്ടിയുടെ ഉള്ളളവ് വിശകലനം ചെയ്യുന്ന തിരക്കിലാണെന്ന് വി.എസ് ഫേസ്ബുക്കിൽ കുറിച്ചു.

പീഡനക്കേസിലെ തന്നെക്കാള്‍ യുവാവായ പ്രതിയെ വിദേശത്തേക്ക് കടത്താന്‍ സഹായിച്ച യുവ വൃദ്ധന്‍റെ ജല്‍പ്പനങ്ങള്‍ക്കല്ല, നാടിന്‍റെ വികസനത്തെക്കുറിച്ചാണ് ജനങ്ങള്‍ കാതോര്‍ക്കുക. പക്ഷേ, വറ്റിവരണ്ട തലമണ്ടയില്‍നിന്ന് കറുത്ത ചായത്തിന്‍റെ മണമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാവില്ലല്ലോ എന്നും വി.എസ് പരിഹസിച്ചു.

വി.എസിന്‍റേത് വറ്റിവരണ്ട തലയോട്ടിയാണെന്നും അതിൽ നിന്നും എന്തു പരിഷ്കാരം നിർദ്ദേശിക്കാനാണെന്നും സുധാകരൻ കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് വി.എസ് രംഗത്തെത്തിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.