മാ​ർ​ക്ക് ദാ​ന വി​വാ​ദ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണം; സ​ർ​ക്കാ​രി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് ചെ​ന്നി​ത്ത​ല
Thursday, October 17, 2019 1:54 PM IST
കൊ​ച്ചി: മാ​ര്‍​ക്ക്ദാ​ന വി​വാ​ദ​ത്തി​ല്‍ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ‍​യ​ൻ മൗ​നം വെ​ടി​യ​ണ​മെ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ത​യാ​റാ​ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ മ​ന്ത്രി സ്ഥാ​ന​ത്ത് നി​ന്ന് മാ​റി നി​ന്ന് ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം നേ​രി​ട​ണ​മെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു. സം​ഭ​വ​ത്തി​ല്‍ നി​ര​പ​രാ​ധി​യെ​ന്ന് പ​റ​ഞ്ഞ് ഒ​ഴി​യാ​ൻ ജ​ലീ​ലി​നാ​വി​ല്ലെ​ന്നു പ​റ​ഞ്ഞ ചെ​ന്നി​ത്ത​ല മി​നി​ട്സ് ത​യാ​റാ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​നെ പ​ഴി​ചാ​രി ര​ക്ഷ​പ്പെ​ടാ​നാ​ണ് അ​ദ്ദേ​ഹം ശ്ര​മി​ക്കു​ന്ന​തെ​ന്നും കു​റ്റ​പ്പെ​ടു​ത്തി.

ന​ട​ന്ന​ത് വ​ൻ മാ​ർ​ക്ക് കും​ഭ​കോ​ണ​മാ​ണെ​ന്നും സ്വ​ജ​ന​പ​ക്ഷ​പാ​ത​മാ​ണ് കാ​ണി​ച്ചി​ട്ടു​ള്ള​തെ​ന്നും ആ​രോ​പി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ് വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി പ​റ​ഞ്ഞ​തെ​ല്ലാം ക​ള്ള​ങ്ങ​ളാ​ണെ​ന്ന് തെ​ളി​ഞ്ഞെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. അ​ദാ​ല​ത്തി​ൽ പ്ര​വൈ​റ്റ് സെ​ക്ര​ട്ട​റി പ​ങ്കെ​ടു​ത്തി​ല്ല എ​ന്നാ​ണ് മ​ന്ത്രി പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ അ​ത് ക​ള്ള​മാ​യി​രു​ന്നു എ​ന്ന് ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്ന​തോ​ടെ തെ​ളി​ഞ്ഞു. മൂ​ന്ന് മ​ണി​ക്കൂ​റോ​ള​മാ​ണ് മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്- ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ന​ൽ​കാ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. അ​ദാ​ല​ത്തി​ൽ വ​ച്ച​ല്ല മാ​ർ​ക്ക് ന​ൽ​കി​യ​ത് എ​ന്നും മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു അ​തും തെ​റ്റാ​ണെ​ന്ന് പി​ന്നീ​ട് തെ​ളി​ഞ്ഞു- ചെ​ന്നി​ത്ത​ല ചൂ​ണ്ടി​ക്കാ​ട്ടി. സി​ൻ​ഡി​ക്കേ​റ്റ് നി​യ​മാ​നു​സൃ​ത​മാ​യാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത് എ​ന്നാ​യി​രു​ന്നു മ​റ്റൊ​രു വാ​ദം അ​ങ്ങ​നെ ആ​ർ​ക്കെ​ങ്കി​ലും മാ​ർ​ക്ക് കൂ​ട്ടി ന​ൽ​കാ​ൻ ആ​രാ​ണ് സി​ൻ​ഡി​ക്കേ​റ്റി​ന് അ​ധി​കാ​രം ന​ൽ​കി​യ​തെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.

അ​ദാ​ല​ത്തി​നെ മാ​ർ​ക്ക് ക​ച്ച​വ​ടം ന​ട​ത്തു​ന്ന ച​ന്ത​പോ​ലെ ആ​ക്കി​യെ​ന്നും മ​ന്ത്രി ജ​ലീ​ൽ ഈ ​വി​ഷ​യ​ത്തി​ൽ പ​ച്ച​ക്ക​ള്ള​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി പ​റ​യു​ന്ന​ത് എ​ന്തോ മ​റ​ച്ചു​വ​യ്ക്കാ​നാ​ണെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.