കി​ഫ്ബി പൊ​ട്ടു​ന്ന ഡൈ​ന​മി​റ്റ്, യു​ഡി​എ​ഫി​നെ വി​ര​ട്ടാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ക​രു​തേ​ണ്ട: ചെ​ന്നി​ത്ത​ല
Saturday, September 21, 2019 12:16 PM IST
തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി പ​ദ്ധ​തി​ക​ളേ​ക്കു​റി​ച്ചു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ വി​ക​സ​ന വി​രോ​ധി​യെ​ന്ന് വി​ളി​ച്ച​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. താ​ൻ വി​ക​സ​ന വി​രോ​ധി​യാ​ണെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്. ബ്രൂ​വ​റി​യും ഡി​സ്റ്റ​ല​റി​യും കൊ​ണ്ടു​വ​രു​ന്ന​തി​നെ എ​തി​ർ​ത്ത​താ​ണോ താ​ൻ ചെ​യ്ത വി​ക​സ​ന വി​രോ​ധ​മെ​ന്ന​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്ക​ണം. അ​തി​ലു​പ​രി വി​ക​സ​നം മു​ട​ക്കാ​ൻ സം​സ്ഥാ​ന​ത്ത് എ​വി​ടെ​യാ​ണ് വി​ക​സ​നം? ചെ​ന്നി​ത്ത​ല പ​രി​ഹ​സി​ച്ചു.

കി​ഫ്ബി ആ​രോ​പ​ണ​ങ്ങ​ൾ ന​ന​ഞ്ഞ പ​ട​ക്ക​മാ​ണെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, കി​ഫ്ബി പൊ​ട്ടു​ന്ന ഡൈ​ന​മി​റ്റാ​ണെ​ന്നും അ​ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും ഇ​ട​തു​പ​ക്ഷ​ത്തി​നും മ​ന​സി​ലാ​കു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. ത​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളെ ഗീ​ബ​ൽ​സി​യ​ൻ ത​ന്ത​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്. ക​ള്ളം കൈ​യോ​ടെ പി​ടി​ച്ച​തു​കൊ​ണ്ടാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്.

യു​ഡി​എ​ഫി​നെ നേ​താ​ക്ക​ൾ സ​ർ​ക്കാ​ർ ഭ​ക്ഷ​ണം ക​ഴി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു. അ​ത്ത​ര​ത്തി​ൽ യു​ഡി​എ​ഫി​നെ ഭ​യ​പ്പെ​ടു​ത്തി​ക്ക​ള​യാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി​ചാ​രി​ക്കേ​ണ്ട. ലാ​വ്‌​ലി​ൻ കേ​സി​ലെ ഏ​ഴാം പ്ര​തി​യാ​ണ് ഇ​ത്ത​രം ഭീ​ഷ​ണി ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കി​ഫ്ബി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ അ​ഴി​മ​തി​യും പ്ര​തി​പ​ക്ഷം പു​റ​ത്ത് കൊ​ണ്ടു​വ​രു​മെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.