ദ​ക്ഷി​ണ ധ്രു​വ​ത്തി​ൽ ചാ​ന്ദ്ര​പ​ക​ൽ അ​സ്ത​മി​ച്ചു: വി​ക്രം ലാ​ൻ​ഡ​ർ ഇ​രു​ളി​ലേ​ക്ക് മ​റ​ഞ്ഞു
Saturday, September 21, 2019 11:49 AM IST
ബം​ഗ​ളൂ​രു: സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗി​നു​ള്ള ശ്ര​മ​ത്തി​നി​ടെ ദി​ശ​തെ​റ്റി ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ ഇ​ടി​ച്ചി​റ​ങ്ങി​യ ച​ന്ദ്ര​യാ​ൻ-2 ലെ ​മോ​ഡ്യൂ​ൾ വി​ക്രം ലാ​ന്‍​ഡ​റി​ന്‍റെ ആ​യു​സ് അ​വ​സാ​നി​ച്ചു. ലാ​ൻ​ഡ​റി​ന് ക​ണ​ക്കാ​ക്കി​യ ആ​യു​സ് ക​ഴി​ഞ്ഞു​വെ​ന്ന് ഐ​എ​സ്ആ​ർ​ഒ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഒ​രു ചാ​ന്ദ്ര​ദി​ന​മാ​യ 14 ദി​വ​സ​മാ​യി​രു​ന്നു ഇ​സ്രോ വി​ക്രം ലാ​ന്‍​ഡ​റി​ന് ആ​യു​സ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ സോ​ഫ്ട് ലാ​ൻ​ഡ് ചെ​യ്യേ​ണ്ടി​യി​രു​ന്ന പ്ര​ദേ​ശ​ത്തെ ചി​ത്ര​ങ്ങ​ൾ യു​എ​സ് ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ നാ​സ പ​ക​ർ​ത്തി​യെ​ങ്കി​ലും വി​ക്രം ലാ​ൻ​ഡ​റി​ന്‍റെ ചി​ത്ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ ധ്രു​വം നി​ഴ​ൽ പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ഇ​വി​ടെ വെ​ളി​ച്ചം കു​റ​വാ​ണ്. ഇ​താ​യി​രി​ക്കാം ചി​ത്ര​ങ്ങ​ൾ ല​ഭി​ക്കാ​ൻ‌ ക​ഴി​യാ​ഞ്ഞ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

വി​ക്രം ലാ​ന്‍​ഡ​ര്‍ വി​ജ​യ​ക​ര​മാ​യി ലാ​ന്‍​ഡ് ചെ​യ്തി​രു​ന്നാ​ലും 14 ദി​വ​സ​ത്തി​നു​ശേ​ഷം ച​ന്ദ്ര​നി​ലെ ദ​ക്ഷി​ണ ധ്രു​വം ഇ​രു​ട്ടി​ലേ​ക്ക് മാ​റു​മ്പോ​ള്‍ ലാ​ന്‍​ഡ​റു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​മാ​കു​മാ​യി​രു​ന്നു. സൂ​ര്യ​പ്ര​കാ​ശ​ത്തി​ൽ നി​ന്നു​ള്ള ഊ​ർ​ജം ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് വി​ക്രം ലാ​ൻ​ഡ​ർ നി​ർ​മി​ച്ചി​രു​ന്ന​ത്. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ലെ താ​പ​നി​ല മൈ​ന​സ് 183 ഡി​ഗ്രി​യി​ലേ​ക്ക് മാ​റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.