‘ഹൗ​ഡി മോ​ദി’​യി​ൽ ട്രം​പ് പ​ങ്കെ​ടു​ക്കും
Monday, September 16, 2019 7:14 AM IST
ഹൂ​സ്റ്റ​ൺ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ഹൂ​സ്റ്റ​ണി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വ​മ്പ​ൻ പ​രി​പാ​ടി​യാ​യ ‘ഹൗ​ഡി മോ​ദി’​യി​ൽ അമേരിക്കൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​ങ്കെ​ടു​ക്കും. വൈ​റ്റ് ഹൗ​സാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

സെ​പ്റ്റം​ബ​ർ 22-നാ​ണ് മോ​ദി അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക. ഹൂ​സ്റ്റ​ണി​ലെ എ​ൻ​ആ​ർ​ജി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ 50,000 പേ​രാ​ണ് ഇതിനോടകം ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.