ക​ൺ​സ്യൂ​മ​ർ ഫെ​ഡ് എം​ഡി​: അനർഹരെ നിയമിക്കില്ലെന്ന് മന്ത്രി; രതീഷിന്‍റെ ഫയൽ കണ്ടിട്ടില്ല
Friday, August 16, 2019 1:23 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ൺ​സ്യൂ​മ​ർ ഫെ​ഡ് എം​ഡി​യു​ടെ ത​സ്തി​ക​യി​ലേ​യ്ക്ക് അ​ഴി​മ​തി​യാ​രോ​പ​ണ​ത്തി​ൽ സിബി​ഐ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന ക​ശു​വ​ണ്ടി കോ​ർ​പ​റേ​ഷ​ൻ മു​ൻ എം​ഡി കെ.​എ. ര​തീ​ഷി​നെ ഒ​ന്നാം റാ​ങ്കു​കാ​ര​നാ​യി ഇ​ന്‍റ​ർ​വ്യൂ ബോ​ർ​ഡ് ഉ​ൾ​പ്പെ​ടു​ത്തി​യ വി​വ​രം അ​റി​യി​ല്ലെ​ന്ന് സ​ഹ​ക​ര​ണവ​കു​പ്പ് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. ഇ​ക്കാ​ര്യം വ്യാഴാഴ്ച വൈ​കു​ന്നേ​രം ഓ​ഫീ​സി​ൽ നി​ന്ന് പോ​കു​ന്ന​തു​വ​രേ​യും അ​റി​യി​ല്ല. അ​ന​ർ​ഹ​രാ​യ​വ​രെ നി​യ​മി​ക്കി​ല്ലെന്നും മന്ത്രി പറഞ്ഞു.

സ​ർ​ക്കാ​ർ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കു​ന്ന​തി​ൽ ചി​ല മാ​ന​ദ​ണ്ഡ​ങ്ങ​ളു​ണ്ട്. വി​ജി​ല​ൻ​സ് ക്ലീ​യ​റ​ൻ​സ് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് നി​യ​മ​നം ന​ൽ​കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച ഫ​യ​ൽ ഇന്ന് ത​ന്‍റെ അ​ടു​ത്തു വ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഫ​യ​ൽ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. പ​ല​രും നി​യ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സ​മീ​പി​ച്ചി​രു​ന്നു. ആ​രെ​യും നി​യ​മി​ക്കാ​നു​ള്ള അ​നു​മ​തി​യോ ശി​പാ​ർ​ശ​യോ ന​ൽ​കി​യി​ട്ടി​ല്ലെന്നും അദ്ദേഹം പറഞ്ഞു.

നി​യ​മ​നം ശി​പാ​ർ​ശ ചെ​യ്യേ​ണ്ട​ത് സ​ർ​ക്കാ​ർ സെ​ക്ര​ട്ട​റി ഉ​ൾ​പ്പ​ടു​ന്ന ഇ​ന്‍റ​ർ​വ്യൂ ബോ​ർ​ഡാ​ണ്. സ​ർ​ക്കാ​ർ ഇ​തി​ൽ ഇ​ട​പെ​ടാ​റി​ല്ല. ഇ​ന്‍റ​ർ​വ്യൂ ബോ​ർ​ഡ് പ​രി​ശോ​ധി​ച്ച് ന​ൽ​കു​ന്ന പ​ട്ടി​ക സ​ർ​ക്കാ​രി​ന് മു​ന്നി​ൽ എ​ത്തു​ന്പോ​ഴാ​ണ് ഇ​തേ​ക്കു​റി​ച്ച് അ​റി​യാ​വു​ന്ന​ത്. സു​താ​ര്യ​മാ​യ രീ​തി​യി​ൽ മാ​ത്ര​മേ ആ​രേ​യും നി​യ​മി​ക്കു. ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു ആ​ശ​ങ്ക​യും വേ​ണ്ടെ​ന്നും മ​ന്ത്രി കൂട്ടിച്ചേർത്തു.

ക​ശു​വ​ണ്ടി കോ​ർ​പ​റേ​ഷ​ൻ മു​ൻ എം​ഡി​യാ​ണ് കെ.എ.ര​തീ​ഷ്. തോ​ട്ട​ണ്ടി ഇ​റ​ക്കു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന വ്യ​ക്തി​യെ കൺസ്യൂമർ ഫെഡിൽ എംഡിയാക്കാൻ നീക്കം തുടങ്ങിയതോടെയാണ് വിവാദമുണ്ടായത്.

ക​ൺ​സ്യൂ​മ​ർ​ഫെ​ഡ് സ്ഥാ​ന​ത്തേ​യ്ക്ക് ന​ൽ​കി​യ അ​പേ​ക്ഷ​ക​രി​ൽ നി​ന്ന് അ​ഞ്ചു​പേ​രാ​ണ് അ​ന്തി​മ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പ​ട്ട​ത്. ഇ​തി​ൽ ഒ​ന്നാ​മ​നാ​ണ് ര​തീ​ഷെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ. ഇ​തേ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ഴാ​ണ് മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

നിലവിലെ കൺസ്യൂമർഫെഡ് എംഡി സുകേശൻ സ്ഥാനമൊഴിയാനുള്ള താൽപ്പര്യം അറിയിച്ചതിനെ തുടർന്നാണ് സർക്കാർ കൺസ്യൂമർ ഫെഡ് എംഡി സ്ഥാനത്തേക്ക് പുതിയ അപേക്ഷ ക്ഷണിച്ചത്.

എം.​ജെ. ശ്രീ​ജി​ത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.