ക​ളി​യി​ക്കാ​വി​ള​യി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​മി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു
Friday, August 16, 2019 11:30 AM IST
പാ​റ​ശാ​ല: ക​ളി​യി​ക്കാ​വി​ള​യി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​മി​ടി​ച്ചു ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. ഉ​ദി​യ​ൻ​കു​ള​ങ്ങ​ര​ക്ക് സ​മീ​പം വ്ലാ​ത്താ​ങ്ക​ര കാ​ഞ്ഞി​രം മു​ട്ടു​ക​ട​വ് സു​കു​മാ​ര​ൻ മ​ക​ൻ സു​ധീ​ർ (32), വ്ലാ​ത്താ​ങ്ക​ര പെ​രി​യ വീ​ട്ടി​ൽ ത​ങ്ക​യ്യ​ൻ മ​ക​ൻ ബി​ജു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വ്യാഴാഴ്ച വൈ​കു​ന്നേ​രം ആറോടെ ക​ളി​യി​ക്കാ​വി​ള പിപിഎം ​ജം​ഗ്ഷ​ന് സ​മീ​പ​മാ​ണ് സം​ഭ​വം. മാ​ർ​ത്താ​ണ്ഡം ദി​ശ​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ത്തെ അ​തെ ദി​ശ​യി​ൽ പോ​യ മ​റ്റൊ​രു ഇ​രു​ച​ക്ര വാ​ഹ​നം ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ മ​റ്റു ര​ണ്ടു ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളിൽ കൂടി ഇടിച്ച ശേഷം അപകടമുണ്ടാക്കിയ ബൈക്ക് നിർത്താതെ പോയി.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ചു​വീ​ണ ബി​ജു സം​ഭ​വ​ സ്ഥ​ല​ത്തും സു​ധീ​ർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോള​ജ് ആശുപത്രിയിലുമാണ് മരിച്ചത്. ബി​ജു​വി​ന്‍റെ മൃ​ത​ദേ​ഹം കു​ഴി​ത്തു​റ വെ​ട്ടു​വ​ന്നി ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.