ഇം​ഗ്ല​ണ്ട് 258 റ​ൺ​സി​ന് പു​റ​ത്ത്; ഓസ്ട്രേലിയക്കു വാർണറെ നഷ്ടമായി
Thursday, August 15, 2019 11:46 PM IST
ല​ണ്ട​ൻ: ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ലെ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഇം​ഗ്ല​ണ്ട് 258 റ​ൺ​സി​ന് പു​റ​ത്താ​യി. മ​റു​പ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഓ​സ്ട്രേ​ലി​യ​ക്ക് 29 റ​ൺ​സ് എ​ടു​ക്കു​ന്ന​തി​നി​ടെ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​മാ​കു​ക​യും ചെ​യ്തു.

ഓ​പ്പ​ണ​ർ റോ​റി ബേ​ൺ​സി​ന്‍റെ​യും (53) ജോ​ണി ബ​യ​ർ​സ്റ്റോ​യു​ടേ​യും (52) അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് ഇം​ഗ്ല​ണ്ടി​ന് മാ​ന്യ​മാ​യ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​ർ ന​ൽ​കി​യ​ത്. ജോ ​ഡെ​ൻ​ലി​യും (30) ക്രി​സ് വോ​ക്സും (32) ഭേ​ദ​പ്പെ​ട്ട​പ്ര​ക​ട​നം ന​ട​ത്തി. ജാ​സ​ൺ റോ​യി​യും (0) ജോ ​റൂ​ട്ടും (14) ബ​ട്‌​ല​റും (12) ബെ​ൻ സ്റ്റോ​ക്സും (13) പെ​ട്ടെ​ന്ന് മ​ട​ങ്ങി​യ​താ​ണ് ഇം​ഗ്ല​ണ്ടി​ന് വി​ന​യാ​യ​ത്. ക​മ്മി​ൻ​സും ഹേ​സി​ൽ​വു​ഡും നാ​ഥ​ൻ ലി​യോ​ണും മൂ​ന്നു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി ഇം​ഗ്ല​ണ്ടി​നെ വ​രി​ഞ്ഞു​മു​റു​ക്കി.

മ​റു​പ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഓ​സ്ട്രേ​ലി​യ​ക്ക് വാ​ർ​ണ​റു​ടെ (3) വി​ക്ക​റ്റാ​ണ് ന​ഷ്ട​മാ​യ​ത്. വാ​ർ​ണ​റെ സ്റ്റു​വ​ർ​ട്ട് ബ്രോ​ഡ് പു​റ​ത്താ​ക്കി. ബാ​ൻ​ക്രോ​ഫ്റ്റും ക​വാ​ജ​യു​മാ​ണ് ക്രീ​സി​ൽ.

അ​ഞ്ച് ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം ജ​യി​ച്ച് ഓ​സ്ട്രേ​ലി​യ മു​ന്നി​ലാ​ണ്. ജ​യിം​സ് പാ​റ്റി​ൻ​സ​ണ് പ​ക​രം ഹേ​സി​ൽ​വു​ഡി​നെ അ​ന്തി​മ ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഓ​സീ​സ് ക​ള​ത്തി​ലി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

പ​രി​ക്കേ​റ്റ പേ​സ​ർ ജ​യിം​സ് ആ​ൻ​ഡേ​ഴ്സ​ണ്‍, ഓ​ൾ​റൗ​ണ്ട​ർ മൊ​യി​ൻ അ​ലി എ​ന്നി​വ​ർ ഇം​ഗ്ല​ണ്ട് നി​ര​യി​ലി​ല്ല. ജോ​ഫ്ര ആ​ർ​ച്ച​റും ജാ​ക്ക് ലീ​ച്ചും അ​ന്തി​മ ഇ​ല​വ​നി​ൽ സ്ഥാ​നം നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.