മ​മ​ത​യു​ടെ വി​ശ്വ​സ്ത​നെ തിങ്കളാഴ്ച അ​റ​സ്റ്റ് ചെ​യ്തേ​ക്കും; ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച് സി​ബി​ഐ
Sunday, May 26, 2019 9:44 PM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ വി​ശ്വ​സ്ത​നും കോ​ൽ​ക്ക​ത്ത മു​ൻ പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​മാ​യ രാ​ജീ​വ് കു​മാ​റി​നെ സി​ബി​ഐ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ചു. ശാ​ര​ദ ചി​ട്ടി ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​ങ്ക​ളാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജീ​വ് കു​മാ​റി​നു സി​ബി​ഐ നോ​ട്ടീ​സ് അ​യ​ച്ചു.

കേ​സി​ൽ തെ​ളി​വു​ക​ൾ ന​ശി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് രാ​ജീ​വ് കു​മാ​റി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. അ​ന്വേ​ഷ​ണ ത​ല​വ​നാ​യി​രി​ക്കെ രാ​ജീ​വ് കു​മാ​ർ കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ തെ​ളി​വു​ക​ൾ ന​ശി​പ്പി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. രാ​ജീ​വ് കു​മാ​റി​നെ സി​ബി​ഐ തി​ങ്ക​ളാ​ഴ്ച അ​റ​സ്റ്റ് ചെ​യ്തേ​ക്കു​മെ​ന്നും പ​റ​യു​ന്നു.

രാ​ജീ​വ് കു​മാ​റി​നെ​തി​രെ സി​ബി​ഐ ഞാ​യ​റാ​ഴ്ച ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കു​മെ​ന്ന സൂ​ച​ന​യെ തു​ട​ർ​ന്നാ​ണ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല​ട​ക്കം ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ത​ന്‍റെ അ​റ​സ്റ്റ് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജീ​വ് കു​മാ​ർ ന​ൽ​കി​യ ഹ​ർ​ജി സുപ്രീം കോടതി ത​ള്ളി​യി​രു​ന്നു. നേരത്തെ രാ​ജീ​വ് കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത് ഏ​ഴു ദി​വ​സ​ത്തേ​ക്ക് കോ​ട​തി ത​ട​ഞ്ഞി​രു​ന്നു. ഇ​തി​ന്‍റെ കാ​ലാ​വ​ധി വെ​ള്ളി​യാ​ഴ്ച അ​വ​സാ​നി​ച്ചു. ഇ​ത് നീ​ട്ടി​ക്കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് രാ​ജീ​വ് കു​മാ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

രാ​ജീ​വ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​യി​രു​ന്നു 2500 കോ​ടി​രൂ​പ​യു​ടെ ശാ​ര​ദ ചി​ട്ടി​ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സ് അ​ന്വേ​ഷി​ച്ചി​രു​ന്ന​ത്. 2013 ല്‍ ​മ​മ​ത ബാ​ന​ര്‍​ജി​യാ​ണ് രാ​ജീ​വ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്. തു​ട​ര്‍​ന്ന് 2014 ല്‍ ​കേ​സ് സി​ബി​ഐ​യ്ക്ക് കൈ​മാ​റാ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.