പതിനാറാം ലോക്സഭ പിരിച്ചുവിട്ടു
Saturday, May 25, 2019 1:57 PM IST
ന്യൂ​ഡ​ൽ​ഹി: പതിനാറാം ലോക്സഭാ പിരിച്ചുവിട്ടു. കേന്ദ്ര മന്ത്രിസഭയുടെ ശിപാർശയെ തുടർന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ലോക്സഭ പിരിച്ചുവിട്ടത്.

പു​തി​യ മ​ന്ത്രി​സഭ ​ഉ​ണ്ടാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​വി​ലുണ്ടായിരുന്ന മ​ന്ത്രി​സ​ഭ വെള്ളിയാഴ്ച രാ​ജി​വ​ച്ചിരുന്നു. ഇതിനു മുന്നോടിയായി 16-ാം ലോ​ക്സ​ഭ പി​രി​ച്ചു വി​ട​ണ​മെ​ന്ന ശി​പാ​ർ​ശ​യും മ​ന്ത്രി​സ​ഭാ​യോ​ഗം രാ​ഷ്‌​ട്ര​പ​തി​ക്കു കൈ​മാ​റി​യി‌രുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.