University News
പിജി ഡിപ്ലോമ ഇൻ റീഹാബിലേഷൻ സൈക്കോളജി 18 വരെ അപേക്ഷിക്കാം
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല പ്രവേശന പരീക്ഷാ അടിസ്ഥാനത്തിൽ പ്രവേശനം നടത്തുന്ന പിജി ഡിപ്ലോമ ഇൻ റീഹാബിലേഷൻ സൈക്കോളജി പ്രോഗ്രാം പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജൂലൈ 18 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഫീസ്: ജനറൽ വിഭാഗത്തിന് 645 രൂപ, എസ്‌സി / എസ്ടി വിഭാഗത്തിന് 285/ രൂപ. ഫീസടച്ചശേഷം അപേക്ഷയുടെ പ്രിന്‍റ്ഔട്ട് എടുക്കേണ്ടതാണ്. പ്രന്‍റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകൂ. പ്രവേശന പരീക്ഷാ / അഭിമുഖ തീയതി, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി, പ്രവേശനം ആരംഭിക്കുന്ന തീയതി എന്നിവ പിന്നീടറിയിക്കും. വിശദ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/. ഫോണ്‍: 0494 2660600, 2407016, 2407017, 2407358 (സൈക്കോളജി പഠനവകുപ്പ്).

വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ പിജി പ്രവേശനം

തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ 2025 26 അധ്യയന വർഷത്തെ പിജി പ്രവേശനത്തിന് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ പ്രവേശനം ജൂലൈ എട്ടിന് നടക്കും. യോഗ്യരായവർക്ക് പ്രവേശന മെമ്മോ ഇ മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ പത്തിന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 0494 2407366, ഇ മെയിൽ: [email protected].

എംസിഎ സീറ്റൊഴിവ്

തേഞ്ഞിപ്പലം: പേരാമ്പ്ര ചാലിക്കരയിലുള്ള കാലിക്കട്ട് സർവകലാശാല റീജ്യണൽ സെന്‍ററിൽ ഒന്നാം സെമസ്റ്റർ എംസിഎ പ്രോഗ്രാമിന് സീറ്റൊഴിവുണ്ട്. ജനറൽ അഞ്ച്, എസ്‌സി അഞ്ച്, എസ്ടി ഒന്ന്, ഇഡബ്ല്യൂഎസ് മൂന്ന്, ഒബിഎക്സ് ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ. എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ എട്ടിന് രാവിലെ പത്തിന് സെന്‍ററിൽ ഹാജരാകുന്ന റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർക്ക് പ്രവേശനം നേടാം. ഫോൺ: 9656913319, 9846475147.

അധ്യാപക നിയമനം

തേഞ്ഞിപ്പലം: തൃശ്ശൂർ പേരാമംഗലത്തുള്ള കാലിക്കട്ട് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസിൽ 2025 അധ്യയന വർഷത്തെ എംബിഎ പ്രോഗ്രാമിന് വരാനിരിക്കുന്ന ഗസ്റ്റ് അധ്യാപക ഒഴിവുകളിലേക്ക് യുജിസി നിഷ്കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂലൈ 11ന് വൈകീട്ട് അഞ്ചിന് മുൻപായി നേരിട്ടോ തപാൽ മുഖേനയോ അപേക്ഷിക്കണം. ഫോൺ: 7012812984.

അധ്യാപക നിയമനം

തേഞ്ഞിപ്പലം: കോഴിക്കോട് കല്ലായിയിലുള്ള കാലിക്കട്ട് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസിൽ എംബിഎ ( റഗുലർ ആൻഡ് ഈവനിംഗ് ) പ്രോഗ്രാമിന് ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത: എംബിഎ / സിഎ, നെറ്റ്. താത്പര്യമുള്ളവർ മതിയായ രേഖകളും ബയോഡാറ്റയും സഹിതം ജൂലൈ 14ന് മുൻപായി [email protected] എന്ന ഇ മെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 7306104352.

ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷാഫലം

ഒന്ന് മുതൽ നാല് വരെ വർഷ ബിഎസ്‌സി മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി, മെഡിക്കൽ ബയോകെമിസ്ട്രി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂലൈ 18 വരെ അപേക്ഷിക്കാം.

പരീക്ഷ

വിദൂര വിഭാഗം (പിജി എസ്ഡിഇ സിബിസിഎസ്എസ്) എംഎ, എംകോം, എംഎസ്‌സി മാത്തമാറ്റിക്സ് (2022 പ്രവേശനം മുതൽ) ഏപ്രിൽ 2025, (2020, 2021 പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ആഗസ്റ്റ് ഒന്നിന് തുടങ്ങും. പുതുക്കിയ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

നാലാം സെമസ്റ്റർ (സിസിഎസ്എസ് 2023 പ്രവേശനം) എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, (സിസിഎസ്എസ്) എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ് ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ (സിസിഎസ്എസ് പിജി) എംഎസ്‌സി അപ്ലൈഡ് സൈക്കോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഹ്യൂമൺ ഫിസിയോളജി, കെമിസ്ട്രി, ജിയോളജി നവംബർ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം https://uoc.kreap.co.in/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഒന്നാം വർഷ ബിഎഫ്എ, ബിഎഫ്എ ഇൻ ആർട്ട് ഹിസ്റ്ററി ആൻഡ് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 17 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ എംഎസ്‌സി സൈക്കോളജി, നാലാം സെമസ്റ്റർ എംഎസ്‌സി കെമിസ്ട്രി, വിദൂര വിഭാഗം നാലാം സെമസ്റ്റർ എംകോം (2019 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
More News