ബെ​ൻ​സേ​മ​യ്ക്കു ഹാ​ട്രി​ക്, റി​ക്കാ​ർ​ഡ്; അ​ത്ല​റ്റി​ക്കോ​യെ ത​ക​ർ​ത്ത് റ​യ​ൽ മാ​ഡ്രി​ഡ്
Monday, April 22, 2019 6:19 AM IST
മാ​ഡ്രി​ഡ്: ക​രിം ബെ​ൻ​സേ​മ​യു​ടെ ഹാ​ട്രി​ക് മി​ക​വി​ൽ സ്പാ​നി​ഷ് ലാ​ലി​ഗ​യി​ൽ റ​യ​ൽ മാ​ഡ്രി​ഡി​നു വി​ജ​യം. എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് റ​യ​ൽ ഏ​ഴാം സ്ഥാ​ന​ക്കാ​രാ​യ അ​ത്ല​റ്റി​ക്കോ ബി​ൽ​ബാ​വോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

47, 76, 90 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ബെ​ൻ​സേ​മ​യു​ടെ ഗോ​ളു​ക​ൾ. ആ​ദ്യ ര​ണ്ടു ഗോ​ളു​ക​ൾ ഹെ​ഡ​റി​ലൂ​ടെ​യും മൂ​ന്നാം ഗോ​ൾ ചി​പ്പി​ലൂ​ടെ​യു​മാ​ണ് ബെ​ൻ​സേ​മ വ​ല​യി​ലാ​ക്കി​യ​ത്.

റ​യ​ലി​ന്‍റെ അ​വ​സാ​ന എ​ട്ടു​ഗോ​ളു​ക​ളും ബെ​ൻ​സേ​മ​യാ​ണ് അ​ടി​ച്ച​ത്. ഇ​തോ​ടെ 1999-ൽ ​ഫെ​ർ​ണാ​ണ്ടോ മൊ​റി​യ​ന്‍റ​സ് സ്ഥാ​പി​ച്ച ആ​റു തു​ട​ർ​ഗോ​ളു​ക​ളു​ടെ റി​ക്കാ​ർ​ഡ് പ​ഴ​ങ്ക​ഥ​യാ​യി. ലീ​ഗി​ൽ ഇ​തോ​ടെ ബെ​ൻ​സേ​മ​യ്ക്ക് ഈ ​സീ​സ​ണി​ൽ 21 ഗോ​ളു​ക​ളാ​യി. സീ​സ​ണി​ൽ ഇ​തു​വ​രെ 30 ഗോ​ളു​ക​ൾ ഈ ​ഫ്ര​ഞ്ച് താ​രം നേ​ടി​യി​ട്ടു​ണ്ട്.

പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​നും പി​ന്നി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് റ​യ​ൽ. 77 പോ​യി​ന്‍റു​മാ​യി ബാ​ഴ്സ​ലോ​ണ​യാ​ണ് ഒ​ന്നാ​മ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.