ചെ​ളി​ക്കു​ള​ത്തി​ൽ അ​വ​ധി ആ​ഘോ​ഷം; തൃ​ശൂ​രി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു
Sunday, March 24, 2019 9:28 PM IST
തൃ​ശൂ​ർ: ജി​ല്ല​യി​ൽ ര​ണ്ട് വ്യ​ത്യ​സ്ത അ​പ​ക​ട​ങ്ങ​ളി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു. ക​യ്പ​മം​ഗ​ലം പ​ള്ളി​പ്പ​റ​മ്പി​ൽ മൊ​യ്തീ​ൻ കു​ട്ടി​യു​ടെ മ​ക​ൻ ജാ​സിം (17) മാ​ന​ന്ത​വാ​ടി ക​ല്ലോ​ടി മ​ച്ചു​കു​ഴി​യി​ൽ അ​ശ്വി​ൻ ജോ​സ് (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ചെ​ന്ത്രാ​പ്പി​ന്നി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​ണ് ജാ​സിം. കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജ് എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​ണ് അ​ശ്വി​ൻ ജോ​സ് (21).

ക​യ്പ​മം​ഗ​ലം ചെ​ന്ത്രാ​പ്പി​ന്നി ക​ണ്ണം​പു​ള്ളി​പ്പു​റ​ത്ത് കൂ​ട്ടു​കാ​രു​മൊ​ത്ത് കു​ള​ത്തി​ൽ കു​ളി​ക്കു​മ്പോ​ഴാ​ണ് ജാ​സിം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ണ്ണം​പു​ള്ളി​പ്പു​റം വാ​യ​ന​ശാ​ല​യ്ക്കു സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കു​ള​ത്തി​ൽ ഏ​ഴം​ഗ സം​ഘ​മാ​ണു കു​ളി​ക്കാ​നെ​ത്തി​യ​ത്. ഒ​രേ ക്ക​ർ വി​സ്തൃ​തി​യു​ള്ള കു​ള​ത്തി​ൽ ഇ​റ​ങ്ങി​യ ര​ണ്ടു​പേ​ർ ചെ​ളി​യി​ൽ താ​ഴു​ക​യാ​യി​രു​ന്നു.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ചേ​ർ​ന്ന് ഒ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ജാ​സിം താ​ഴ്ന്നു​പോ​യി. കൂ​ട്ടു​കാ​ർ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് നാ​ട്ടു​കാ​ർ കു​ള​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പി​ന്നീ​ട് ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണു ര​ണ്ട​ര​യോ​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. ജാ​സി​മി​ന്‍റെ മാ​താ​വ്: സാ​ജി​ത. സ​ഹോ​ദ​രി: ഫ​ർ​സാ​ന.

കൊ​ട​ക​ര കാ​രൂ​ർ അ​മ്പ​ല​ക്കു​ള​ത്തി​ൽ കൂ​ട്ടു​കാ​രു​മൊ​ത്ത് കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ശ്വി​ൻ മു​ങ്ങി​ത്താ​ണ​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 5.30 ഓ​ടെ​യാ​ണു സം ​ഭ​വം. കു​ള​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ലെ ചേ​റി​ൽ അ​ക​പ്പെ​ട്ട അ​ശ്വി​നേ​യും മ​റ്റൊ​രു സു​ഹൃ​ത്തി​നേ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നു ക​ര യ്ക്കെ​ത്തി​ച്ചെ​ങ്കി​ലും കൊ​ട​ക​ര​യി​ലെ ശാ​ന്തി ആ​ശു​പ​ത്രി​യി​ലേ​ക്കു​കൊ​ണ്ടു​പോ​കും വ​ഴി അ​ശ്വി​ൻ മ​രി​ച്ചു. മൂ​ന്നാം​വ​ർ​ഷ ഇ​ല​ക്‌​ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ ഥി​യാ​യ അ​ശ്വി​ൻ ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.