കർണാടകയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം ഏഴായി
Thursday, March 21, 2019 10:07 AM IST
ധ​​​​​​​​​ർ​​​​​​​​​വാ​​​​​​​​​ഡ്: ക​​ർ​​ണാ​​ട​​ക​​യി​​ൽ നി​​​​​​​​​ർ​​​​​​​​​മാ​​​​​​​​​ണ​​​​​​​​​ത്തി​​​​​​​​​ലി​​​​​​​​​രു​​​​​​​​​ന്ന നാ​​​​​​​​​ലു​​​​​​​​​നി​​​​​​​​​ല​​​​​​​​​ക്കെ​​​​​​​​​ട്ടി​​​​​​​​​ടം ത​​​​​​​​​ക​​​​​​​​​ർ​​​​​​​​​ന്നു വീ​​​​​​​​​ണു മ​​​​​​​​രി​​​​​​​​ച്ച തൊ​​ഴി​​​​​​​​ലാ​​​​​​​​ളി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ എ​​​​​​​​ണ്ണം ഏഴായി.​​​​​​​​ രണ്ടു പേ​​​​​​​​രു​​​​​​​​ടെ മൃ​​​​​​​​ത​​​​​​​​ദേ​​​​​​​​ഹ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​കൂ​​​​​​​​ടി ഇന്ന് ക​​​​​​​​ണ്ടെ​​​​​​​​ടു​​​​​​​​ത്ത​​​​​​​​തോ​​​​​​​​ടെ​​​​​​​​യാ​​​​​​​​ണി​​​​​​​​ത്. കഴിഞ്ഞ ദിവസം 61 പേ​​​​​​​​​രെ കെ​​​​ട്ടി​​​​ടാ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ​​​​നി​​​​ന്നു ദേ​​​​​​​​​ശീ​​​​​​​​​യ ദു​​​​​​​​​ര​​​​​​​​​ന്ത​​​​​​​​​നി​​​​​​​​​വാ​​​​​​​​​ര​​​​​​​​​ണ സേ​​​​​​​​​ന ര​​​​​​​​​ക്ഷ​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ത്തി​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. ചൊവ്വാഴ്ചയാണ് കെട്ടിടം തകർന്നു വീണത്.

പത്ത് പേരെ കാണാതായിട്ടുണ്ടെന്ന് ധർവാഡ് ഡെപ്യൂട്ടി കമ്മീഷണർ ദീപ ചോലൻ പറഞ്ഞു. മ​​​​​​​​​രി​​​​​​​​​ച്ച​​​​​​​​​വ​​​​​​​​​രു​​​​​​​​​ടെ കു​​​​​​​​​ടും​​​​​​​​​ബാം​​​​​​​​​ഗ​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്ക് സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​ർ ര​​​​​​​​​ണ്ടു ല​​​​​​​​​ക്ഷം രൂ​​​​​​​​​പ വീ​​​​​​​​​ത​​​​​​​​വും പ​​​​​​​​​രി​​​​​​​​​ക്കേ​​​​​​​​​റ്റ​​​​​​​​​വ​​​​​​​​​ർ​​​​​​​​​ക്ക് ഒ​​​​​​​​​രു ല​​​​​​​​​ക്ഷം രൂ​​​​​​​​​പ വീ​​​​​​​​ത​​​​​​​​വും സ​​​​​​​​ഹാ​​​​​​​​യ​​​​​​​ധ​​​​​​​നം വാ​​​​​​​​ഗ്ദാ​​​​​​​​നം ചെ​​​​​​​​യ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.