ച​ക്ക മോ​ഷ്ടാ​ക്ക​ളാ​ക്കി ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ; ബം​ഗാ​ളി യു​വാ​ക്ക​ൾ​ക്കു ക്രൂ​ര​മ​ർ​ദ​നം
Thursday, March 14, 2019 9:19 PM IST
മ​ല​പ്പു​റം: ച​ക്ക മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ച് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു നാ​ട്ടു​കാ​രു​ടെ ക്രൂ​ര മ​ർ​ദ​നം. ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ അ​ലി ഇ​മ്രാ​ൻ, റം​സാ​ൻ എ​ന്നി​വ​ർ​ക്കാ​ണ് എ​ട​പ്പാ​ൾ ത​ട്ടാ​ൻ​പ​ടി​യി​ൽ മ​ർ​ദ​ന​മേ​റ്റ​ത്.

ഡ്രൈ​വ​റു​മൊ​ന്നി​ച്ച് ച​ക്ക ശേ​ഖ​രി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ. ത​ട്ടാ​ൻ​പ​ടി​യി​ൽ എ​ത്തി​യ​പ്പോ​ൾ ച​ക്ക മോ​ഷ്ടി​ക്കാ​ൻ എ​ത്തി​യ​വ​രാ​ണെ​ന്നു പ​റ​ഞ്ഞു ഒ​രു കൂ​ട്ടം ആ​ളു​ക​ൾ ഇ​വ​രെ ചോ​ദ്യം ചെ​യ്തു. പി​ന്നീ​ട് മ​ർ​ദി​ച്ചു.

വി​ല കൊ​ടു​ത്തു വാ​ങ്ങു​ന്ന ച​ക്ക പെ​രു​ന്പാ​വൂ​രി​ലെ​ത്തി​ച്ച് അ​വി​ടെ​നി​ന്നു യു​പി​യി​ലേ​ക്കു ക​യ​റ്റി​വി​ടു​ക​യാ​ണ് ഇ​വ​ർ ചെ​യ്യു​ന്ന​ത്. ഇ​വ​രോ​ടൊ​പ്പം വ​ന്ന ഡ്രൈ​വ​ർ പെ​രു​ന്പാ​വൂ​ർ സ്വ​ദേ​ശി​യാ​ണ്. ഇ​യാ​ളെ​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച​താ​യി പ​റ​യു​ന്നു.

പ​രി​ക്കേ​റ്റ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ര​ണ്ടു​പേ​രെ​യും പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ർ​ദ​ന​ത്തി​ൽ ഒ​രാ​ളു​ടെ ക​ണ്ണി​നു സാ​ര​മാ​യ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.