മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ സ്കൂ​ൾ ഭി​ത്തി ത​ക​ർ​ന്ന് വി​ദ്യാ​ർ​ഥി മ​രി​ച്ചു
Saturday, January 19, 2019 1:16 AM IST
അ​മ​രാ​വ​തി: കി​ഴ​ക്ക​ൻ മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി ത​ക​ർ​ന്നു​വീ​ണ് 13 വ​യ​സു​ള്ള വി​ദ്യാ​ർ​ഥി മ​രി​ച്ചു. നാ​ലു കു​ട്ടി​ക​ൾ​ക്കു പ​രി​ക്കേ​റ്റു. എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി വൈ​ഭ​വ് ഗ​വ​ൻ​ഡെ ആ​ണു മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ നാ​ലു കു​ട്ടി​ക​ളും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

അ​ഷ്ടി ഗ്രാ​മ​ത്തി​ലു​ള്ള മ​ണി​ബാ​ൽ ഛഗ​ൻ​ലാ​ൽ ദേ​ശാ​യി വി​ദ്യാ​ല​യ​ത്തി​ലാ​ണ് സം​ഭ​വം. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നോ​ടെ കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി പൂ​ർ​ണ​മാ​യി നി​ലം പൊ​ത്തു​ക​യാ​യി​രു​ന്നു. കാ​ല​പ്പ​ഴ​ക്കം മൂ​ലം ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യി​രു​ന്ന കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്.

അ​ഞ്ചു​കു​ട്ടി​ക​ളും കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ടി​യി​ൽ​പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.