അ​മേ​രി​ക്ക​യു​ടെ ആ​യു​ധ​ങ്ങ​ൾ മ​റ്റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്കും വി​ൽ​ക്കും: ഡോ​ണ​ൾ​ഡ് ട്രം​പ്
Wednesday, September 16, 2020 6:05 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ലെ മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്കും അ​ണേ​രി​ക്ക് ആ​യു​ധ​ങ്ങ​ൾ വി​ൽ​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​സ്ര​യേ​ലി​നു വി​റ്റി​ട്ടു​ള്ള ആ​യു​ധ സം​വി​ധാ​ന​ങ്ങ​ൾ​ത​ന്നെ മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്കും വി​ൽ​ക്കു​മെ​ന്നും അ​ത് അ​മേ​രി​ക്ക​യ്ക്ക്് ഗു​ണ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​സ്ര​യേ​ൽ, യു​എ​ഇ, ബ​ഹ്റി​ൻ ബ​ന്ധം ഉൗ​ഷ്മ​ള​മാ​ക്കു​ന്ന ക​രാ​ർ വൈ​റ്റ് ഹൗ​സി​ൽ ഒ​പ്പി​ടു​ന്ന​തി​നു മു​ന്നോ​ടി​യാ​യി അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​മാ​യ ഫോ​ക്സ് ന്യൂ​സി​നോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.