തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്വാ​ത​ന്ത്ര്യ​മെ​വി​ടെ?; "ലൗ ​ജി​ഹാ​ദ്' നി​യ​മ​ത്തെ എ​തി​ർ​ത്ത് മു​ൻ ജ​ഡ്ജി
Tuesday, December 1, 2020 10:37 AM IST
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ അ​ടു​ത്തി​ടെ ഓ​ർ​ഡി​ന​ൻ​സി​ലൂ​ടെ പാ​സാ​ക്കി​യ ലൗ ​ജി​ഹാ​ദ് നി​യ​മ​ത്തി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി സു​പ്രീം​കോ​ട​തി മു​ൻ ജ​ഡ്ജി മ​ദ​ൻ ബി. ​ലോ​കു​ർ. നി​യ​മം മ​നു​ഷ്യ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്വാ​ത​ന്ത്ര്യ​വും മ​നു​ഷ്യ​വ​കാ​ശ​ങ്ങ​ളും ഇ​ല്ലാ​താ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ അ​ടു​ത്തി​ടെ പാ​സാ​ക്കി​യ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​വും വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മം തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്വാ​ത​ന്ത്ര്യ​വും മാ​ന്യ​ത​യും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളും ഹ​നി​ക്കു​ന്ന​താ​ണ്. ഒ​രു സ​മൂ​ഹ​മെ​ന്ന നി​ല​യി​ൽ നാം ​ഇ​തി​നോ​ട് താ​ദാ​ത്മ്യ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മു​ണ്ട്. ഇ​ങ്ങ​നെ ഒ​രു നി​യ​മം വ​ന്നാ​ൽ 2018-ൽ ​ഹാ​ദി​യ കേ​സി​ൽ സു​പ്രീം​കോ​ട​തി ന​ട​ത്തി​യ വി​ധി​ക്ക് എ​ന്തു സം​ഭ​വി​ക്കു​മെ​ന്നും ഞാ​യ​റാ​ഴ്ച ഒ​രു പൊ​തു ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ലൗ ​ജി​ഹാ​ദ് എ​ന്ന പേ​രി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ഓ​ർ​ഡി​ന​ൻ​സി​ൽ ഗ​വ​ർ​ണ​ർ ആ​ന​ന്ദി​ബെ​ൻ പ​ട്ടേ​ൽ ക​ഴി​ഞ്ഞ ദി​വ​സം ഒ​പ്പു​വ​ച്ച​തോ​ടെ​യാ​ണ് ഇ​തു പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്. വി​വാ​ഹ​ത്തി​ന്‍റെ പേ​രി​ലു​ള്ള മ​തം​മാ​റ്റം ഇ​തോ​ടെ കു​റ്റ​ക​ര​മാ​യി. മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ലൗ ​ജി​ഹാ​ദി​നെ​തി​രേ നി​യ​മം കൊ​ണ്ടു​വ​രാ​ൻ തീ​രു​മാ​നി​ച്ച​ത്.

നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന് ഒ​ന്നു മു​ത​ൽ അ​ഞ്ച് വ​ർ​ഷം വ​രെ ശി​ക്ഷ​യും 15,000 രൂ​പ വ​രെ പി​ഴ​യു​മാ​ണ് ഓ​ർ​ഡി​ന​ൻ​സി​ൽ വ്യ​വ​സ്ഥ ചെ​യ്തി​ട്ടു​ള്ള​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ, സ്ത്രീ​ക​ൾ, പ​ട്ടി​ക ജാ​തി പ​ട്ടി​ക വ​ർ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ എ​ന്നി​വ​രെ മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തി​യാ​ൽ മൂ​ന്ന് മു​ത​ൽ പ​ത്ത് വ​ർ​ഷം വ​രെ ത​ട​വും 25,000 രൂ​പ പി​ഴ​യു​മാ​ണ്.

യു​പി കൂ​ടാ​തെ ബി​ജെ​പി ഭ​രി​ക്കു​ന്ന മ​ധ്യ​പ്ര​ദേ​ശ്, ഹ​രി​യാ​ന സ​ർ​ക്കാ​രു​ക​ളും ലൗ ​ജി​ഹാ​ദി​നെ​തി​രെ നി​യ​മം കൊ​ണ്ടു​വ​രു​ന്ന​ത് ആ​ലോ​ച​ന​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.