സ്കൂൾ കായികമേള: ചാന്പ്യൻ ജില്ലയ്ക്ക് സ്വർണക്കപ്പ്
Thursday, August 21, 2025 2:52 AM IST
തിരുവനന്തപുരം: ഒളിന്പിക്സ് മാതൃകയിൽ നടത്തുന്ന സംസ്ഥാന സ്കൂൾ കായികമേളയിലെ ചാന്പ്യൻ ജില്ലയ്ക്ക് ഇക്കുറി സ്വർണക്കപ്പ്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്ത് ഒക്ടോബർ 22 മുതൽ 28 വരെയാണ് കായികമേള നടക്കുന്നത്.
കായികമേളയ്ക്ക് വിളന്പരമായി കാസർഗോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് സ്വർണക്കപ്പ് പര്യടനം നടത്തും. തിരുവനന്തപുരത്ത് എത്തിച്ചേരുന്ന കപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റുവാങ്ങും. കഴിഞ്ഞവർഷം 24,000 കായികതാരങ്ങളാണ് പങ്കെടുത്തത്.