cr7 ഫൈനലില്‍
Wednesday, August 20, 2025 12:24 AM IST
റിയാദ്: സൗദി സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ എഫ്സി സെമിയില്‍ 2-1ന് അല്‍ എത്തിഹാദിനെ കീഴടക്കി ഫൈനലില്‍.
സാദിയൊ മാനെ 25-ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. മാനെ (19’), ജാവോ ഫീലിക്സ് (61’) എന്നിവരാണ് അല്‍ നസറിനായി ഗോള്‍ നേടിയത്.