രാ​​ജ്ഗി​​ർ: ഏഷ്യ ക​​പ്പ് ഹോ​​ക്കി ടൂ​​ർ​​ണ​​മെ​​ന്‍റി​​നു​​ള്ള 18 അം​​ഗ ഇ​​ന്ത്യ​​ൻ പു​​രു​​ഷ ടീം ​​പ്ര​​ഖ്യാ​​പി​​ച്ചു. 2026ൽ ​​ബ​​ൽ​​ജി​​യ​​ത്തി​​ലും നെ​​ത​​ർ​​ല​​ൻ​​ഡ്സി​​ലു​​മാ​​യി ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന എ​​ഫ്ഐ​​എ​​ച്ച് ഹോ​​ക്കി ലോ​​ക​​ക​​പ്പി​​നു​​ള്ള യോ​​ഗ്യ​​താ മ​​ത്സ​​ര​​മാ​​യ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഇ​​ന്ത്യ പൂ​​ൾ എ​​യി​​ൽ പോ​​രാ​​ടും.

ഓ​​ഗ​​സ്റ്റ് 29 മു​​ത​​ൽ സെപ്റ്റംബ​​ർ ഏ​​ഴ് വ​​രെ ബീ​​ഹാ​​റി​​ലെ രാ​​ജ്ഗിറില്‍ ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ജ​​പ്പാ​​ൻ, ചൈ​​ന, ക​​സാ​​ക്കി​​സ്ഥാ​​ൻ എ​​ന്നി​​വ​​രാ​​ണ് പൂ​​ൾ എ​​യി​​ലെ മ​​റ്റ് ടീ​​മു​​ക​​ൾ. ഓ​​ഗ​​സ്റ്റ് 29ന് ​​ചൈ​​ന​​യ്ക്കെ​​തി​​രേ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മ​​ത്സ​​രം. 31ന് ​​ജ​​പ്പാ​​നെ​​യും സെ​​പ്റ്റം​​ബ​​ർ ഒ​​ന്നി​​ന് ക​​സാ​​ക്കി​​സ്ഥാ​​നെ​​യും നേ​​രി​​ടും.


ഇ​​ന്ത്യ​​ൻ ടീം:

​​ഗോ​​ൾ​​കീ​​പ്പ​​ർ​​മാ​​ർ: കൃ​​ഷ​​ൻ ബി. ​​പ​​ത​​ക്, സൂ​​ര​​ജ് ക​​ർ​​ക്ക​​ര.

ഡി​​ഫ​​ൻ​​ഡ​​ർ​​മാ​​ർ: സു​​മി​​ത്, ജ​​ർ​​മ​​ൻ​​പ്രീ​​ത് സിം​​ഗ്, സ​​ഞ്ജ​​യ്, ഹ​​ർ​​മ​​ൻ​​പ്രീ​​ത് സിം​​ഗ്, അ​​മി​​ത് രോ​​ഹി​​ദാ​​സ്, ജു​​ഗ്രാ​​ജ് സിം​​ഗ്.

മി​​ഡ്ഫീ​​ൽ​​ഡ​​ർ​​മാ​​ർ: ര​​ജീ​​ന്ദ​​ർ സിം​​ഗ്, രാ​​ജ് കു​​മാ​​ർ പാ​​ൽ, ഹാ​​ർ​​ദി​​ക് സിം​​ഗ്, മ​​ൻ​​പ്രീ​​ത് സിം​​ഗ്, വി​​വേ​​ക് സാ​​ഗ​​ർ പ്ര​​സാ​​ദ്.

ഫോ​​ർ​​വേ​​ഡു​​ക​​ൾ: മ​​ന്ദീ​​പ് സിം​​ഗ്, ശി​​ലാ​​ന​​ന്ദ് ല​​ക്ര, അ​​ഭി​​ഷേ​​ക്, സു​​ഖ്ജി​​ത് സിം​​ഗ്, ദി​​ൽ​​പ്രീ​​ത് സിം​​ഗ്.

സ്റ്റാന്‍ഡ്‌ബൈ: നീ​​ലം സ​​ഞ്ജീ​​വ് എ​​സ്.എ​​സ്., സെ​​ൽ​​വം കാ​​ർ​​ത്തി.