ഷെഫാലി ഔട്ട്; മിന്നു വെയ്റ്റിംഗ്
Wednesday, August 20, 2025 12:24 AM IST
മുംബൈ: ഐസിസി 2025 വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ ഓപ്പണർ ഷെഫാലി വർമ ഇടംപിടിച്ചില്ല.
പരിക്കിനെത്തുടർന്ന് ടീമിന്റെ ഭാഗമല്ലാതിരുന്ന സീം ബൗളർ രേണുക സിംഗ് തിരികെയെത്തി. മലയാളി താരം മിന്നു മണി സ്റ്റാൻഡ് ബൈ പ്ലെയർ ലിസ്റ്റിലാണ് ഉൾപ്പെട്ടത്.
സെപ്റ്റംബർ 30 മുതൽ നവംബർ രണ്ടു വരെ നടക്കുന്ന ടൂർണമെന്റിൽ ആദ്യ ദിനമായ 30ന് ശ്രീലങ്കയ്ക്കെതിരേ കിരീടം ലക്ഷ്യമിട്ട് ഇന്ത്യ പോരാട്ടത്തിനിറങ്ങും. ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ എട്ട് ടീമുകളാണ് ഏറ്റുമുട്ടുന്നത്.
ഇന്ത്യൻ ടീം
ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), യാസ്തിക ഭാട്ടിയ, ദീപ്തി ശർമ, അമൻജോത് കൗർ, രാധാ യാദവ്, സ്നേഹ റാണ, അരുന്ധതി റെഡ്ഢി, എൻ. ശ്രീചരണി, രേണുകാ സിംഗ് താക്കുർ, ക്രാന്തി ഗൗഡ്.
സ്റ്റാൻഡ്ബൈ: തേജൽ ഹസബ്നിസ്, പ്രേമ റാവത്ത്, പ്രിയ മിശ്ര, ഉമാ ഛേത്രി, മിന്നു മണി, സയാലി സത്ഘരെ.