ന്യൂ​​യോ​​ര്‍​ക്ക്: സീ​​സ​​ണി​​ലെ ഗ്രാ​​ന്‍​സ്‌​ലാം ​ടെ​​ന്നീ​​സ് പോ​​രാ​​ട്ട​​ങ്ങ​​ളി​​ല്‍ ഏ​​റ്റ​​വും അ​​വ​​സാ​​ന​​ത്തേ​​താ​​യ യു​​എ​​സ് ഓ​​പ്പ​​ണി​​ന് ഇ​​ന്നു തു​​ട​​ക്കം. ഗ്ലാ​​മ​​ര്‍ വ​​ര്‍​ധി​​പ്പി​​ച്ച മി​​ക്‌​​സ​​ഡ് ഡ​​ബി​​ള്‍​സ് പോ​​രാ​​ട്ട​​ങ്ങ​​ളാ​​ണ് ഇ​​ന്നു തു​​ട​​ങ്ങു​​ക.

പു​​രു​​ഷ-​​വ​​നി​​താ സിം​​ഗി​​ള്‍​സ് യോ​​ഗ്യ​​താ റൗ​​ണ്ട് പോ​​രാ​​ട്ട​​ങ്ങ​​ള്‍ ന​​ട​​ക്കു​​ന്ന, ഫാ​​ന്‍ വീ​​ക്കി​​ലാ​​ണ് മി​​ക്‌​​സ​​ഡ് ഡ​​ബി​​ള്‍​സി​​ന്‍റെ പു​​തി​​യ പ​​തി​​പ്പാ​​യ ‘ഗ്ലാ​​മ​​ര്‍ സ്‌​ലാം’ അ​​ര​​ങ്ങേ​​റു​​ന്ന​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. സിം​​ഗി​​ള്‍​സ് ക​​ളി​​ക്കാ​​രെ കൂ​​ട്ടി​​ഘ​​ടി​​പ്പി​​ച്ച് സാ​​മ്പ​​ത്തി​​ക ലാ​​ഭ​​ത്തി​​നാ​​യി വാ​​ര്‍​ത്തെ​​ടു​​ത്ത മി​​ക്‌​​സ​​ഡ് ഡ​​ബി​​ള്‍​സ് ടീ​​മു​​ക​​ളാ​​ണ് ഇ​​ത്ത​​വ​​ണ​​ത്തെ യു​​എ​​സ് ഓ​​പ്പ​​ണി​​ന്‍റെ പ്ര​​ത്യേ​​ക​​ത​​യെ​​ന്നു വി​​മ​​ര്‍​ശ​ന​മു​ണ്ട്.

എ​​ന്തു​​കൊ​​ണ്ട് ഗ്ലാ​​മ​​ര്‍

പ​​തി​​വി​​നു വി​​പ​​രീ​​ത​​മാ​​യി പു​​രു​​ഷ-​​വ​​നി​​താ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ സിം​​ഗി​​ള്‍​സ് താ​​ര​​ങ്ങ​​ളെ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യാ​​ണ് ഇ​​ത്ത​​വ​​ണ​​ത്തെ മി​​ക്‌​​സ​​ഡ് ഡ​​ബി​​ള്‍​സ് ടീ​​മു​​ക​​ളെ ഉ​​ണ്ടാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ലെ മു​​ന്‍​നി​​ര താ​​ര​​ങ്ങ​​ളാ​​യ യാ​​നി​​ക് സി​​ന്ന​​ര്‍, കാ​​ര്‍​ലോ​​സ് അ​​ല്‍​ക​​രാ​​സ്, അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ സ്വ​​രേ​​വ്, ഡാ​​നി​​ല്‍ മെ​​ദ്‌​വ​​ദേ​​വ്, ജാ​​ക് ഡ്രെ​​പ്പ​​ര്‍, ടെ​​യ്‌​‌​ല​​ര്‍ ഫ്രി​​റ്റ്‌​​സ്, കാ​​സ്പ​​ര്‍ റൂ​​ഡ്, ഗോ​​ള്‍​ജ​​ര്‍ റൂ​​ണ്‍, ആ​​ന്ദ്രെ റു​​ബ്‌​ലെ​​വ്, നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച് തു​​ട​​ങ്ങി​​യ​​വ​​രെ​​ല്ലാം ഡ​​ബി​​ള്‍​സി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്നു​​ണ്ട്. ഇ​​വ​​ര്‍​ക്കൊ​​പ്പം വ​​നി​​താ സിം​​ഗി​​ള്‍​സി​​ല്‍ വ​​മ്പ​​ന്‍ താ​​ര​​ങ്ങ​​ളാ​​യ ഇ​​ഗ ഷ്യാ​​ങ്‌​​ടെ​​ക്, മാ​​ഡി​​സ​​ണ്‍ കീ​​സ്, ജെ​​സി​​ക്ക പെ​​ഗു​​ല, എ​​ലെ​​ന റെ​​ബാ​​കി​​ന, മി​​റ ആ​​ന്‍​ഡ്രീ​​വ, സാ​​റ ഇ​​റാ​​നി, ന​​വോ​​മി ഒ​​സാ​​ക്ക, എ​​മ്മ റാ​​ഡു​​കാ​​നു തു​​ട​​ങ്ങി​​യ​​വ​​രും അ​​ണി​​നി​​ര​​ക്കും.

8.73 കോ​​ടി സ​​മ്മാ​​നം

വി​​ജ​​യി​​ക്കു​​ന്ന ടീ​​മി​​ന്, യു​​എ​​സ് ഓ​​പ്പ​​ണ്‍ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന സ​​മ്മാ​​ന​​ത്തു​​ക​​യാ​​യ 8.73 കോ​​ടി രൂ​​പ​​യാ​​ണ് ല​​ഭി​​ക്കു​​ക. അ​​താ​​യ​​ത് ഒ​​രു മി​​ല്യ​​ണ്‍ ഡോ​​ള​​ര്‍. ക​​ഴി​​ഞ്ഞ വ​​ര്‍​ഷ​​ത്തേ​​തി​​നേ​​ക്കാ​​ള്‍ സ​​മ്മാ​​ന​​ത്തു​​ക 20 ല​​ക്ഷം ഡോ​​ള​​ര്‍ വ​​ര്‍​ധി​​പ്പി​​ച്ചു. 19, 20 തീ​​യ​​തി​​ക​​ളി​​ലാ​​യി ആ​​ര്‍​ത​​ര്‍ ആ​​ഷെ, ലൂ​​യി​​സ് ആം​​സ്‌​​ട്രോം​​ഗ് സ്റ്റേ​​ഡി​​യ​​ങ്ങ​​ളി​​ലാ​​ണ് മ​​ത്സ​​ര​​ങ്ങ​​ള്‍ അ​​ര​​ങ്ങേ​​റു​​ന്ന​​ത്. 24 മു​​ത​​ലാ​​ണ് സിം​​ഗി​​ള്‍​സ് പോ​​രാ​​ട്ട​​ങ്ങ​​ള്‍ ആ​​രം​​ഭി​​ക്കു​​ന്ന​​ത്.


റാ​​ഡു​​കാ​​നു-​​അ​​ല്‍​ക​​രാ​​സ് സ​​ഖ്യം ഒ​​ന്നാം സീ​​ഡാ​​യ ജെ​​സി​​ക്ക പെ​​ഗു​​ല-​​ജാ​​ക് ഡ്രെ​​പ്പ​​ര്‍ കൂ​​ട്ടു​​കെ​​ട്ടി​​നെ നേ​​രി​​ടും.

16 ടീം, ​​നേ​​രി​​ട്ട് 8 ടീം

​​പു​​തി​​യ ഫോ​​ര്‍​മാ​​റ്റ് അ​​നു​​സ​​രി​​ച്ച്, 16 ടീ​​മു​​ക​​ളാ​​ണ് മി​​ക്‌​​സ​​ഡ് ഡ​​ബി​​ള്‍​സി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ക. എ​​ന്‍​ട്രി​​ക്കാ​​യി ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത 24 ടീ​​മു​​ക​​ളി​​ലെ പു​​രു​​ഷ-​​വ​​നി​​താ സിം​​ഗി​​ള്‍​സ് റാ​​ങ്കിം​​ഗ് അ​​നു​​സ​​രി​​ച്ചു​​ള്ള റേ​​റ്റിം​​ഗി​​ലൂ​​ടെ എ​​ട്ട് ടീ​​മു​​ക​​ള്‍​ക്കു നേ​​രി​​ട്ട് യോ​​ഗ്യ​​ത ന​​ല്‍​കി.

തു​​ട​​ര്‍​ന്ന് എ​​ട്ട് ടീ​​മു​​ക​​ളെ വൈ​​ല്‍​ഡ് കാ​​ര്‍​ഡി​​ലൂ​​ടെ​​യും എ​​ടു​​ത്തു. 2024 യു​​എ​​സ് ഓ​​പ്പ​​ണ്‍ മി​​ക്‌​​സ​​ഡ് ഡ​​ബി​​ള്‍​സ് ജേ​​താ​​ക്ക​​ളാ​​യ ഇ​​റ്റ​​ലി​​യു​​ടെ സാ​​റ ഇ​​റാ​​നി-​​ആ​​ന്‍​ഡ്രി​​യ വാ​​വ​​സോ​​റി സ​​ഖ്യ​​ത്തി​​ന് വൈ​​ല്‍​ഡ് കാ​​ര്‍​ഡി​​ലൂ​​ടെ എ​​ന്‍​ട്രി ന​​ല്‍​കി. നോ​​ക്കൗ​​ട്ട് രൂ​​പ​​ത്തി​​ല്‍, പ്രീ ​​ക്വാ​​ര്‍​ട്ട​​ര്‍ മു​​ത​​ലാ​​ണ് മ​​ത്സ​​രം.

നേ​​രി​​ട്ട് എ​​ന്‍​ട്രി ല​​ഭി​​ച്ച ടീ​​മു​​ക​​ള്‍
(ബ്രാ​​ക്ക​​റ്റി​​ല്‍ സിം​​ഗി​​ള്‍​സ് റാ​​ങ്കിം​​ഗ്)

1. ജെ​​സി​​ക്ക പെ​​ഗു​​ല (4)-ജാ​​ക് ഡ്രെ​​പ്പ​​ര്‍ (5)
2. എ​​ലി​​ന റെ​​ബാ​​കി​​ന (11)- ടെ​​യ്‌​​ല​​ര്‍ ഫ്രി​​റ്റ്‌​​സ് (4)
3. ഇ​​ഗ ഷ്യാ​​ങ്‌​​ടെ​​ക് (3)-കാ​​സ്പ​​ര്‍ റൂ​​ഡ് (13)
4. അ​​മാ​​ന്‍​ഡ അ​​നി​​സി​​മോ​​വ (8)- ഹോ​​ള്‍​ജ​​ര്‍ റൂ​​ഡ് (9)
5. ബെ​​ലി​​ന്‍​ഡ ബെ​​ന്‍​സി​​ക് (19)- അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ സ്വ​​രേ​​വ് (3)
6. മി​​റ ആ​​ന്‍​ഡ്രീ​​വ (5)-ഡാ​​നി​​ല്‍ മെ​​ദ്‌​വ​​ദേ​​വ് (14)
7. മാ​​ഡി​​സ​​ണ്‍ കീ​​സ് (6)- ഫ്രാ​​ന്‍​സെ​​സ് തി​​യാ​​ഫോ (12)
8. ക​​രോ​​ളി​​ന മു​​ചോ​​വ (15)- ആ​​ന്ദ്രെ റു​​ബ്‌​ലെ​​വ് (11)

വൈ​​ല്‍​ഡ് കാ​​ര്‍​ഡ്

9. ഒ​​ള്‍​ഗ ഡാ​​നി​​ലോ​​വി​​ച്ച് (32)- നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച് (6)
10. കാ​​റ്റി മ​​ക്്‌നാ​​ലി (116)- ലോ​​റെ​​ന്‍​സോ മു​​സെ​​റ്റി (10)
11. ന​​വോ​​മി ഒ​​സാ​​ക (25)- ഗെ​​യ‌്‌ല്‍ മോ​​ണ്‍​ഫി​​ല്‍​സ് (48)
12. കാ​​റ്റെ​​റി​​ന സി​​നി​​യാ​​കോ​​വ (73)- യാ​​നി​​ക് സി​​ന്ന​​ര്‍ (1)
13. എ​​മ്മ റാ​​ഡു​​കാ​​നു (33)- കാ​​ര്‍​ലോ​​സ് അ​​ല്‍​ക​​രാ​​സ് (2)
14. ടെ​​യ്‌​​ല​​ര്‍ ടൗ​​ണ്‍​സെ​​ന്‍​ഡ് (75)- ബെ​​ന്‍ ഷെ​​ല്‍​ട്ട​​ണ്‍ (6)
15. വീ​​ന​​സ് വി​​ല്യം​​സ് (643)-റെ​​യ്‌​​ലി ഒ​​പെ​​ല്‍​ക (70)
16. സാ​​റ ഇ​​റാ​​നി-​​ആ​​ന്‍​ഡ്രി​​യ വാ​​വ​​സോ​​റി