ഗുകേഷിനെ വീഴ്ത്തി പ്രഗ്നാനന്ദ
Wednesday, August 20, 2025 12:24 AM IST
സെന്റ് ലൂയിസ് (യുഎസ്എ): ലോക ചാമ്പ്യന്‍ ഡി. ഗുകേഷിനെ വീഴ്ത്തി ആര്. പ്രഗ്നാനന്ദ. മിസോറിയിലെ സെന്റ് ലൂയിസില്‍ അരങ്ങേറുന്ന സിങ്ക്ഫീല്‍ഡ് കപ്പിന്റെ ആദ്യ റൗണ്ടിലാണ് ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടത്തില്‍ പ്രഗ്നാനന്ദ വെന്നിക്കൊടി പാറിച്ചത്.
വെള്ള കരുക്കളുമായി കളിച്ച പ്രഗ്നാനന്ദയ്ക്കെതിരേ 36-ാം നീക്കത്തിനു മുമ്പ് ഗുകേഷ് സീറ്റ് വിട്ടെണീക്കുകയായിരുന്നു.
ലോക 3-ാം നമ്പറിൽ പ്രഗ്നാനന്ദ
ഗുകേഷിന് എതിരായ ജയത്തോടെ ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്കും പ്രഗ്നാനന്ദ എത്തി. 2784 ആണ് പ്രഗ്നാനന്ദയുടെ റേറ്റിംഗ്. ഫാബിയാനൊ കരുവാനയെ (2783) പിന്തള്ളിയാണ് പ്രഗ്നാനന്ദ മൂന്നാം റാങ്കിലേക്കുയര്ന്നത്.
നോര്‍വെയുടെ മാഗ്നസ് കാള്സന് (2839), അമേരിക്കയുടെ ഹികാരു നാകാമുറ (2807) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും റാങ്കില്‍. 2771 റേറ്റിംഗുമായി ഡി. ഗുകേഷ് അഞ്ചാമതാണ്.