സീനിയര്‍ അത്ലറ്റിക്സ് ഇന്നു മുതല്‍
Wednesday, August 20, 2025 12:24 AM IST
ചെന്നൈ: 64-ാമത് ദേശീയ അന്തര്‍ സംസ്ഥാന സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ഇന്നു തുടക്കം കുറിക്കും. 24വരെയാണ് ചാമ്പ്യന്‍ഷിപ്പ്.
ലോക ചാമ്പ്യന്‍ഷിപ്പ് യോഗ്യത എന്ന ലക്ഷ്യത്തോടെ മലയാളി ലോംഗ്ജംപ് താരം എം. ശ്രീശങ്കര്‍ മത്സരരംഗത്തുണ്ട്. ശ്രീശങ്കര്‍, അബ്ദുള്ള അബൂബക്കര്‍ അടക്കം കേരളത്തെ പ്രതിനിധീകരിച്ച് 46 താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്.