ലഹരിക്കെതിരേ ട്രിവാൻഡ്രം ജഴ്സി...
Monday, August 18, 2025 11:50 PM IST
തിരുവനന്തപുരം: അദാനി ട്രിവാൻഡ്രം റോയൽസ് ടീമിന്റെ ജഴ്സി പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ടീം ഉടമയും ചലച്ചിത്ര സംവിധായകനുമായ പ്രിയദർശൻ, അദാനി ഗ്രൂപ്പ് കേരള റീജണൽ കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ് മേധാവി മഹേഷ് ഗുപ്തൻ, ജെയിൻ യൂണിവേഴ്സിറ്റി ഹെഡ് ഓഫ് ഫിനാൻസ് ആൻഡ് ഇൻഡസ്ട്രി ഇനിഷ്യേറ്റീവ്സ് ഡോ. രാധാകൃഷ്ണൻ ഉണ്ണി, മുത്തൂറ്റ് മിനി സിഇഒ പി.ഇ. മത്തായി, ഗോ ഈസി സിഇഒ പി.ജി. രാംനാഥ്, നിംസ് ഹോസ്പിറ്റലിലെ ഡോ. രാജ് ശങ്കർ എന്നിവർ ചേർന്നാണ ജഴ്സി പുറത്തിറക്കിയത്.
ടീമിന്റെ തത്വങ്ങളും ലക്ഷ്യങ്ങളും പ്രതിഫലിക്കുന്ന രീതിയിലാണ് ജഴ്സിയുടെ നിറങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത്. റോബിൻ റെഡ്, നേവി ബ്ലൂ സംയോജനമാണ് ജഴ്സിയുടെ പ്രധാന പ്രത്യേകത.
രണ്ടാം ജഴ്സി മുത്തൂറ്റ് മിനി സിഇഒ പി.ഇ. മത്തായിയും നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ.എ. സജുവും ചേർന്ന് പുറത്തിറക്കി. കടൽ പച്ച, നേവി ബ്ലൂ കോന്പിനേഷനാണ് രണ്ടാം ജഴ്സി.
കളിക്കളത്തിന് പുറത്തുള്ള ടീമിന്റെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളം കൂടിയാണ് കടൽ പച്ച നിറം. ലഹരിക്കെതിരായ പോരാട്ടത്തിൽ പങ്കുചേരുന്പോൾ, ലഹരിരഹിത ജീവിതം നൽകുന്ന സന്തുലിതാവസ്ഥയും മാനസികമായ ഉണർവും ഇത് ഓർമിപ്പിക്കുന്നു.