ജൂണിയര്‍ അത്ലറ്റിക്സ്: കിരീടം പാലക്കാടിന്
Wednesday, August 20, 2025 12:24 AM IST
തോമസ് വര്‍ഗീസ്
തിരുവനന്തപുരം: ഒന്നാം ദിനം തുടങ്ങിയ കുതിപ്പ് അവസാന ദിനം വരെ തുടര്‍ന്നപ്പോള്‍ ജൂണിയര്‍ അത്ലറ്റിക് മീറ്റ് കിരീടം പാലക്കാടിനു സ്വന്തം. 28 സ്വര്‍ണവും 17 വെള്ളിയും 27 വെങ്കലവുമായി 539 പോയിന്റോടെയാണ് പാലക്കാടന്‍ മണ്ണിലേക്ക് താരങ്ങള്‍ ചാമ്പ്യന്‍ പട്ടവുമായി വണ്ടികയറിയത്.
മലപ്പുറം 19 സ്വര്‍ണവും 28 വെള്ളിയും 23 വെങ്കലവുമായി 461 പോയിന്റുമായി റണ്ണേഴ്സ് അപ്പായപ്പോള്‍ ആതിഥേയരായ തിരുവനന്തപുരം 21 സ്വര്‍ണവും 16 വെള്ളിയും 14 വെങ്കലവുമായി 370 പോയിന്റോടെ മൂന്നാമതെത്തി.
അവസാന ദിനം 2 റിക്കാര്‍ഡ്
20 വയസില്‍ താഴെയുള്ളവരുടെ 200 മീറ്ററില്‍ എറണാകുളത്തിന്റെ എസ്.ആര്. റോഹന്‍ 21.52 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് മീറ്റ് റിക്കാര്‍ഡിനുടമയായി.
ഇന്നലെ പിറന്ന രണ്ടാമത്തെ റിക്കാര്‍ഡ് 20 വയസില്‍ താഴെയുള്ള വനിതകളുടെ ഷോട്ട്പുട്ടിലാണ്. കാസര്‍ഗോഡിന്റെ വി.എസ്. അനുപ്രിയ 13.62 മീറ്റര്‍ ദൂരം ഷോട്ട് പായിച്ചാണ് റിക്കാര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്.